മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; നഗരസഭയിലെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം

ktm-rupees തിരുവനന്തപുരം : സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഇടപെടലിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരസഭയില്‍ സാനിറ്റി വര്‍ക്കര്‍മാരായിരുന്ന രണ്ടുപേര്‍ക്ക് 2009 ലെ പുതുക്കിയ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിച്ചു.2007 ജൂണില്‍ സര്‍വീസില്‍ നിന്നും വിരമിച്ച മാടത്തി ശകുന്തള, എ. ഭാസ്ക്കരന്‍ നായര്‍ എന്നിവര്‍ക്കാണ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിച്ചത്. തങ്ങള്‍ക്ക് 2009 ജൂലൈ ഒന്നിന് സര്‍ക്കാര്‍ പുതുക്കിയ പെന്‍ഷന്‍ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ ഓഫീസുകള്‍ നിരന്തരം കയറിയിറങ്ങിയിരുന്നു. എന്നിട്ടും ഫലം ലഭിക്കാത്തതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

30 വര്‍ഷം സര്‍വീസ് ഉള്ളവര്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്കാമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. നഗരസഭയ്ക്കു പുറമെ ലോക്കല്‍ ഫണ്ട് ഓഡിറ്റ്, ധന വകുപ്പ് എന്നിവരില്‍ നിന്നും കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു.27 വര്‍ഷം സര്‍വീസുള്ള താഴ്ന്ന ജീവനക്കാര്‍ക്കും പുതുക്കിയ പെന്‍ഷന്‍ നല്‍കണമെന്ന് ജസ്റ്റിസ് ജെ.ബി. കോശി നിര്‍ദേശിച്ചു. തുടര്‍ന്ന് എ. ഭാസ്ക്കരന്‍നായര്‍ക്ക് 31702 രൂപയും ശകുന്തളയ്ക്ക് 27928 രൂപയും കുടിശിക നല്കിയതായി നഗരസഭാ സ്രെക്രട്ടറി കമ്മീഷനെ അറിയിച്ചു.

Related posts