ചാത്തന്നൂര്‍: മനുഷ്യാവകാശ ലംഘനം ജനാധിപത്യപ്രക്രിയയെ ദുര്‍ബലപ്പെടുത്തുമെന്നും മനുഷ്യാവകാശ സംരക്ഷണം ഭരണകൂടത്തിന്റെചുമതലയാണെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി അഭിപ്രായപ്പെട്ടു. മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ പതിനൊന്നാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചാത്തന്നൂരില്‍ നടന്ന സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിലും കാഷ്മീരിലും ഉള്‍പ്പെടെരാജ്യത്തുടനീളംഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ നമ്മുടെ മതേതര ജനാധിപത്യ ഘടനയ്ക്ക്ഭീഷണിഉയര്‍ത്തുന്നു.മൃഗങ്ങള്‍ക്ക് ലഭിക്കുന്ന സംരക്ഷണം പോലും മനുഷ്യന്‌ലഭിക്കാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍പോകുന്നത്. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെ മറപിടിച്ച ്‌നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു.
പാര്‍ശ്വവത്ക്കരിക്കപ്പെട്ട പാവപ്പെട്ടവരെ സമൂഹത്തിന്റെ പൊതുധാരയിലേക്ക്‌കൊണ്ടുവന്ന് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നക്രിയാത്മകമായ സന്ദേശമാണ് മനുഷ്യാവകാശ സംരക്ഷണസമിതി പ്രവര്‍ത്തകര്‍നല്‍കുന്നതെന്നും എന്‍.കെ.പ്രേമചന്ദ്രന്‍പറഞ്ഞു. സമിതിസംസ്ഥാന പ്രസിഡന്റ് അശോകന്‍ അദ്ധ്യക്ഷതവഹിച്ചു.ചികിത്സാധനസഹായം,ജീവകാരുണ്യ സേന യൂണിഫോം എന്നിവ വിതരണം ചെയ്തു.
എസ്.എം.എസ് ജന.സെക്രട്ടറി ഗിരിജാപ്രദീപ്,ജീവകാരുണ്യ സെക്രട്ടറി ശശാങ്കന്‍ കടവിള,കേന്ദ്ര കമ്മിറ്റി അംഗം ശശിമാറനല്ലൂര്‍,സമിതി ജില്ലാ പ്രസിഡന്റ്‌ജെ.വൈ.ആലിന്‍,ജില്ലാവര്‍ക്കിംഗ് പ്രസിഡന്റ് ഹലീമാബീവി, ചാത്തന്നൂര്‍നിയോജകമണ്ഡലംപ്രസിഡന്റ്എന്‍.രാധാകൃഷ്ണന്‍ ,മുഹമ്മദ്‌റ ഷീദ്, ഗോപാലകൃഷ്ണന്‍, ഷീലാകുമാരി, എന്നിവര്‍ പ്രസംഗിച്ചു.