ഫി​ല​മ​ന്‍റ്‌ര​ഹി​ത കേ​ര​ളം പ​ദ്ധ​തി ! ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് ഏ​ഴ് ല​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ള്‍; ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​ലാ​വ​ധി വീ​ണ്ടും നീ​ട്ടി

സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: സ​ര്‍​ക്കാ​രി​ന്‍റെ ഊ​ര്‍​ജസം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഫി​ല​മെ​ന്‍റ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ​ത​ത് ഏ​ഴ് ല​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ള്‍. ഗാ​ര്‍​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ള്‍ ന​ല്‍​കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ഇ​തു​വ​രെ 47 ല​ക്ഷം എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ള്‍​ക്കാ​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ജൂ​ണ്‍ 30 വ​രെ ര​ജി​സ്‌​ട്രേ​ഷ​ന്‍ നീ​ട്ടി​യതാ​യി കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.

സ​ര്‍​ക്കാ​റി​ന്‍റെ ഫി​ല​മെ​ന്‍റ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കാ​ര്യ​ക്ഷ​മ​മാ​യ ഊ​ര്‍​ജ ഉ​പ​ഭോ​ഗ​ത്തി​ലൂ​ടെ ഊ​ര്‍​ജല​ഭ്യ​ത ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സാ​ധാ​ര​ണ ഫി​ല​മെ​ന്‍റ് ബ​ള്‍​ബു​ക​ള്‍​ക്കും സി​എ​ഫ്എ​ല്ലു​ക​ള്‍​ക്കും പ​ക​രം ഊ​ര്‍​ജ​ക്ഷ​മ​ത കൂ​ടി​യ​തും കൂ​ടു​ത​ല്‍ പ്ര​കാ​ശം ന​ല്‍​കു​ന്ന​തു​മാ​യ എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ള്‍ വ്യാ​പി​പ്പി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്ഇ​ബി വൈ​ദ്യു​തി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ള്‍ വി​പ​ണി വി​ല​യേ​ക്കാ​ള്‍ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ വി​ത​ര​ണം ചെ​യ്യും. വി​ല ത​വ​ണ​ക​ളാ​യി വൈ​ദ്യു​തി ബി​ല്ലി​നോ​ടൊ​പ്പം അ​ട​ക്കു​വാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കു​ന്നു​ണ്ട്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും കു​ടും​ബ​ശ്രീ സം​ഘ​ങ്ങ​ളു​ടേ​യും സ​ഹാ​യ​ത്തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ കൈ​വ​ശ​മു​ള്ള സാ​ധാ​ര​ണ ബ​ള്‍​ബു​ക​ളും സി​എ​ഫ്എ​ല്ലു​ക​ളും തി​രി​ച്ചെ​ടു​ത്ത് സു​ര​ക്ഷി​ത​മാ​യി ന​ശി​പ്പി​ക്കാ​നും ഈ ​പ​ദ്ധ​തി​യി​ല്‍ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട് .

ബ​ള്‍​ബു​ക​ള്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് http://wss.kseb.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യോ, മീ​റ്റ​ര്‍ റീ​ഡ​ര്‍ മു​ഖേ​ന​യോ സെ​ക്ഷ​ന്‍ ഓ​ഫീ​സു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി​യോ ര​ജി​സ്റ്റ​ര്‍​ചെ​യ്യാം. ആ​വ​ശ്യ​മു​ള്ള എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ളു​ടെ​യും തി​രി​കെ ന​ല്‍​കാ​നു​ള്ള ഫി​ല​മെ​ന്‍റ്, സി​എ​ഫ്എ​ല്‍ ബ​ള്‍​ബു​ക​ളു​ടെ​യും എ​ണ്ണം എ​ന്നി​വ​യാ​ണ് ര​ജി​സ്റ്റ​ര്‍​ചെ​യ്യേ​ണ്ട​ത്. ഒ​രാ​ള്‍​ക്ക് 20 ബ​ള്‍​ബു​ക​ള്‍ വ​രെ ല​ഭി​ക്കും.

മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ല്‍ ഇ​വ വി​ത​ര​ണം​ചെ​യ്യും. ഫി​ല​മെ​ന്‍റ്, ഫ്ലൂറ​സെ​ന്‍റ് ബ​ള്‍​ബു​ക​ള്‍​ക്കു​പ​ക​രം ഒ​ന്‍​പ​ത് വോ​ള്‍​ട്ട് എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ളാ​കും ന​ല്‍​കു​ക.

Related posts