മന്ത്രി എ.സി. മൊയ്തീന്‍ പോപ്പ് പോള്‍ മേഴ്‌സി ഹോം സന്ദര്‍ശിച്ചു

tcr-moideenഅത്താണി: സഹകരണ മന്ത്രി എ.സി. മൊയ്തീന്‍ അത്താണി പെരിങ്ങണ്ടൂര്‍ പോപ്പ് പോള്‍ മേഴ്‌സി ഹോം സന്ദര്‍ശിച്ചു. കഴിഞ്ഞമാസം പിണറായി വിജയനൊപ്പം മേഴ്‌സി ഹോം സന്ദര്‍ശിച്ചപ്പോള്‍ വീണ്ടുംവരാമെന്നു പറഞ്ഞാണ് മൊയ്തീന്‍ മട ങ്ങിയത്. അന്നു പറഞ്ഞ വാക്കുപാലിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ താനെത്തിയതെന്നു മൊയ്തീന്‍ ഓര്‍മിപ്പിച്ചു.

ഇന്നലെ രാവിലെ 8.30ന് പോപ്പ്‌പോള്‍ മേഴ്‌സി ഹോമിലെത്തിയ മന്ത്രിയെ ഡയറക്ടര്‍മാരായഫാ. ജോജു ആളൂക്കാരന്‍, ഫാ.ജിജു വള്ളൂപ്പാറ, സിസ്റ്റര്‍ ത്രേസ്യാമ്മ ചൊവ്വല്ലൂര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. വടക്കാഞ്ചേരി നഗരസഭ വൈസ് ചെയര്‍മാന്‍ അനൂപ് കിഷോര്‍, മധു അമ്പലപുരം, ടി.എന്‍.സുരേന്ദ്രന്‍, കെ.എം.മൊയ്തു, എം.ആര്‍. ഷാജു, പി.ആര്‍.അരവിന്ദാക്ഷന്‍, ലളിതടീച്ചര്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

മേഴ്‌സി ഹോമിലെ അന്തേവാസികളായ ശാരീരിക മാനസിക വൈകല്യമുള്ളവരെ ചെന്നു കണ്ട് അവര്‍ക്കു മധുരപലഹാരം നല്‍കി അവരോടു സംസാരിച്ച് മുക്കാല്‍ മണിക്കൂറോളം മന്ത്രി മേഴ്‌സി ഹോമില്‍ ചെലവഴിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ഇവിടെ കൊണ്ടുവരാമെന്നു വാക്കുകൊടുത്താണ് മന്ത്രി മൊയ്തീന്‍ മടങ്ങിയത്. സഭ ചെയ്യുന്ന ഏറ്റവും വലിയ ഈ സേവന ത്തിനു സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും അറിയിക്കുന്നതായും സേവനമര്‍പ്പിക്കുന്ന സിസ്റ്റര്‍മാര്‍ക്കും എല്ലാ വ്യക്തികള്‍ക്കും ആശംസകളര്‍പ്പിക്കുന്നതായും മന്ത്രി മേഴ്‌സി ഹോമിലെ സന്ദര്‍ശന പുസ്തകത്തില്‍ കുറിച്ചിട്ടു.

Related posts