മറവി ഒരു അനുഗ്രഹമാണെന്ന് ചിലരെങ്കിലും അഭിപ്രായപ്പെടാറുണ്ട്. എന്നാല്‍ ഇതുകാരണം എന്തെങ്കിലും പണി കിട്ടിയാല്‍ മറവിയെ ശപിക്കുകയും ചെയ്യും. മറവിക്ക് ടെക്നോളജി കൊണ്ട് ചെറിയ പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ കമ്പനിയായ ഇവോക്സിസ് ടെക്നോളജി.
സ്ഥിരമായി മറന്നുവയ്ക്കുന്ന താക്കോല്‍ കണ്ടെത്തുന്നതിനുള്ള ഇവോടാഗ് എന്ന ഉപകരണമാണ് കമ്പനി പുതിയതായി അവതരിപ്പിച്ചത്. ഇവോടാഗ് എന്ന ഡിവൈസ് താക്കോലിന്റെ വളയത്തില്‍ ഘടിപ്പിച്ചാല്‍ പിന്നെ എവിടെ താക്കോല്‍ മറന്നുവച്ചാലും ടെന്‍ഷന്‍ വേണ്ട. സ്മാര്‍ട്ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഇവോടാഗ് എന്ന ആപ് ഉപയോഗിച്ച് താക്കോല്‍ എവിടെയാണെന്ന് വളരെ എളുപ്പത്തില്‍ കണ്ടെത്താം. വാട്ടര്‍പ്രൂഫായ ഉപകരണമാണ് ഇവോ ടാഗ്, അതിനാല്‍ മഴയും മഞ്ഞും ഒരു പ്രശ്നമല്ല. താക്കോലില്‍ മാത്രമല്ല, കുട്ടികളുടെ വസ്ത്രത്തിലും ബാഗിലും എന്തിനേറെ വളര്‍ത്തുനായയുടെ കോളറില്വരെ ഈ ഉപകരണം ഘടിപ്പിക്കാം. വില 1,399 രൂപ.