മഴ കനത്തു; ടൗണില്‍ കുഴികള്‍ നിറഞ്ഞു; ദുരിതത്തിലായി ഇരുചക്രവാഹനക്കാരും കാല്‍നടക്കാരും

KTM-KUZHIപൊന്‍കുന്നം: മഴ ശക്തമായതോടെ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയപാതയില്‍ കുഴുകളുടെ പരമ്പര. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നു ബസുകള്‍ ദേശീയപാതയിലേക്കു പ്രവേശിക്കുന്ന കവാടം, പൊണ്‍കുന്നം-മണിമല റോഡ് ജംഗ്ഷന്‍, ബസ് സ്റ്റാന്‍ഡിന് എതിര്‍വശം. ഗവ. ഹൈസ്കൂളിനു മുന്‍വശം, കെവിഎംഎസ് ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്.

ഇതുമൂലം എറ്റവുമധികം ദുരിതത്തിലായിരിക്കുന്നത് ഇരുചക്രവാഹന യാത്രികരും ഓട്ടോറിക്ഷക്കാരുമാണ്. ഇടയ്ക്ക് ദേശീയപാത അധികൃതരും മറ്റും കുഴികള്‍ മണ്ണിട്ടു മൂടിയെങ്കിലും മഴ കനത്തതോടെ കുഴികള്‍ വീണ്ടും രൂപപ്പെട്ടിരിക്കുകയാണ്. ഇവ സ്ഥിരമായി നികത്തുവാന്‍ നടപടികള്‍ സ്വീകരിച്ചില്ലായെങ്കില്‍ മഴയത്ത് ചെറിയ വാഹനനങ്ങള്‍ അപകടത്തില്‍ പെടുവാനുള്ള സാധ്യയേറെയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അധികൃതര്‍ക്കു പരാതി നല്‍കാനൊരുങ്ങുകയാണ് വിവിധ സംഘടനകളും നാട്ടുകാരും.

Related posts