മാണി വെറുക്കപ്പെട്ട മാന്യന്‍; ബാര്‍ കോഴയില്‍ നിന്നും രക്ഷപെടില്ല; അഴിമതി സര്‍ക്കാരിനെതിരേ പാലായിലെ ജനങ്ങള്‍ വോട്ട് ചെയ്യണം: വി.എസ്

vsപാലാ: കെ.എം.മാണിക്കെതിരേ രൂക്ഷ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. മാണി വെറുക്കപ്പെട്ട മാന്യനാണെന്ന് വി.എസ് ആരോപിച്ചു. പാലായിലെ ഇടത് സ്ഥാനാര്‍ഥി മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്.

ബാര്‍ കോഴക്കേസില്‍ നിന്നും മാണിക്ക് രക്ഷപെടാന്‍ കഴിയില്ലെന്നും അഴിമതി സര്‍ക്കാരിനെതിരേ പാലായിലെ ജനങ്ങള്‍ വോട്ട് ചെയ്യണമെന്നും വി.എസ് ആഹ്വാനം ചെയ്തു. പാലായിലെ സ്ഥാനാര്‍ഥി മാണി സി. കാപ്പന്റെ പിതാവിനൊപ്പം ജയില്‍വാസം അനുഭവിച്ചതും പ്രസംഗത്തില്‍ വി.എസ് അനുസ്മരിച്ചു.

Related posts