അമരവിള ; മാറനല്ലൂര്‍ പഞ്ചായത്തിലെ ചെന്നിയോട് പഞ്ചായത്ത് കുളത്തില്‍ ഒളിപ്പിച്ച നിലയില്‍ 500 ലിറ്റര്‍ കോട പോലീസ് കണെ്ടത്തി. ആറു കുടങ്ങളിലും രണ്ടു പ്ലാസ്റ്റിക് ബാരലുകളിലുമാണ് കോട കണെ്ടത്തിയത്. മാറനല്ലൂര്‍ എസ് ഐ ശാന്തകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടന്നത്. മേലാരിയോട് നെയ്യാറ്റിന്‍കര റോഡിന് തൊട്ടടുത്തായുളള ജനവാസ കേന്ദ്രത്തിലാണ് കോട കണെ്ടത്തിയത്.
കഴിഞ്ഞ ദിവസം കോടയുടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്. പഴയ വ്യജ വാറ്റു കേന്ദ്രമായ ചെങ്കള്ളൂരിന് തൊട്ടടുത്ത് നിന്ന് കോട കണെ്ടത്തിയതനാല്‍ പോലീസ് സംഭവം ഗൗരവമായി എടുത്ത് അന്വേഷണം ആരംഭിച്ചു. ആറു മാസം മുമ്പ് അരുവിപ്പുത്ത് നിന്ന് ആയിരത്തി ഇരുന്നൂറ് ലിറ്റര്‍ കോട പിടികൂടി നശിപ്പിച്ചതാണ് ഇടക്കാലങ്ങളിലെ വലിയ സംഭവം . പിടികൂടിയ കോട പഴവര്‍ഗങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് തയാറാക്കിയതാണെന്ന് പോലീസ് പറഞ്ഞു.
ഇത്തരത്തില്‍ വാറ്റിയെടുക്കുന്ന ചാരായത്തന് ഒരു ലിറ്ററിന് ആയിരം രൂപ വരെ വില ലഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുറച്ചു നാളായി ഉപയോഗ ശൂന്യമായി കിടന്നിരുന്ന കുളത്തിന് തൊട്ടടുത്തായി വീടുകളും പള്ളിയുമുണ്ടായിരുന്നിട്ടും നുട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. രാത്രി കാലങ്ങളില്‍ കുളക്കരയില്‍ സാമൂഹ്യ വിരുദ്ധര്‍ മദ്യപാനത്തിനായി എത്തുന്നു എന്ന പരാതി നിലവില്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ ഒമ്പതിന് എത്തിയ പോലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെയാണ് കുളത്തില്‍ പരിശോധന നടത്തിയത്. സീനിയര്‍ പോലീസ് ഓഫീസറായ അനില്‍കുമാര്‍, ഷിബുകുമാര്‍ , രാഖുല്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു . പിടികൂടിയ കോട പോലീസ് തന്നെ നശിപ്പിച്ചു.