ഉദ്യോഗസ്ഥരുടെ അ​ശ്ര​ദ്ധ​യും നി​രു​ത്ത​ര​വാ​ദി​ത്വ​വും; കെഎസ്ആർടിസി ബ​സു​ക​ളി​ലെ സൗ​ജ​ന്യപ​ര​സ്യ​ങ്ങ​ൾ ഉ​ട​ൻ നീ​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വ്

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യു​ടെ ബ​സു​ക​ളി​ലെ സൗ​ജ​ന്യ​പ​ര​സ്യ​ങ്ങ​ൾ ഉ​ട​ൻ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ഉ​ത്ത​ര​വ്. നീ​ക്കം ചെ​യ്യേ​ണ്ട 65 സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ര​സ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യും യൂ​ണി​റ്റ്, ക്ല​സ്റ്റ​ർ ഓ​ഫീ​സ​ർ​മാ​ർ​ക്ക് ന​ല്കി​യി​ട്ടു​ണ്ട്.

ഈ ​മാ​സം പ​തി​നെ​ട്ടി​ന​കം ഇ​വ ബ​സു​ക​ളി​ൽ നി​ന്നും നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​ണ് ക​ർ​ശ​ന നി​ർ​ദേ​ശം.നീ​ക്കം ചെ​യ്യേ​ണ്ട പ​ര​സ്യ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സി​നി​മ-​സീ​രി​യ​ൽ എ​ന്നി​വ​യു​ടെ പ​ര​സ്യ​ങ്ങ​ളാ​ണ്.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ടെ​ക്നോ​ള​ജി സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ, ടെ​ക്‌​സ്റ്റൈ​യി​ൽ​സ്, സ്വ​ർ​ണ്ണ​ക്ക​ട​ക​ൾ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ പ​ര​സ്യ​ങ്ങ​ളും നീ​ക്കം ചെ​യ്യേ​ണ്ട​വ​യി​ൽ പ്ര​ധാ​ന​മാ​യും ഉ​ൾ​പ്പെ​ടും.

ക​രാ​ർ അ​നു​സ​രി​ച്ച് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ പ​ര​സ്യം ചെ​യ്ത ഈ​സ്ഥാ​പ​ന​ങ്ങ​ൾ ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ക​രാ​ർ പു​തു​ക്കു​ക​യോ പ​ര​സ്യം നീ​ക്കം ചെ​യ്യു​ക​യോ ചെ​യ്തി​രു​ന്നി​ല്ല.

ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ബ​സു​ക​ൾ സൗ​ജ​ന്യ​മാ​യി ഈ ​പ​ര​സ്യ​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു കൊ​ണ്ട് മാ​സ​ങ്ങ​ളാ​യി ഓ​ടു​ക​യാ​ണ്.

ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ അ​ശ്ര​ദ്ധ​യും നി​രു​ത്ത​ര​വാ​ദി​ത്വ​വു​മാ​ണ് സൗ​ജ​ന്യ​മാ​യി പ​ര​സ്യം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് സി ​എം ഡി ​ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ​ര​സ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ല്കി​യ​ത്.

Related posts

Leave a Comment