മാലിന്യവാഹികളായ തോടുകള്‍ നാടിന് ഭീഷണി

ALP-MALINYA-THODUമാവേലിക്കര:നഗരത്തിലൂടെ ഒഴുകി അച്ചകോവിലാറ്റില്‍ പതിക്കുന്ന കോട്ടതോട്, പടീതോട് എന്നിവയാണ് മാലിന്യം കുന്നുകൂടി രോഗാതുരമായി മാറിയിരിക്കുന്നത്. ഒരു കാലത്തു ശുദ്ധജലവാഹിനികളായിരുന്ന ഇരു തോടുകളും ഇന്നു മാലിന്യങ്ങളാല്‍ നിറഞ്ഞിരിക്കയാണ്. വേനല്‍ കടുത്തതോടെ നീരൊഴുക്ക് കുറഞ്ഞു ദുര്‍ഗന്ധംവമിക്കുന്ന നിലയിലാണ് തോടുകള്‍. കരപ്രദേശങ്ങളില്‍ നിന്നും അധികജലംഒഴുക്കിവിടുന്നതിന് ഉപകരിച്ചിരുന്ന കൈത്തോടുകള്‍ മുതല്‍ കനാലുകള്‍വരെ ഇപ്പോള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുവാനുള്ള സ്ഥലമായിമാറിയിരിക്കുകയാണ്.

കോടതിക്കു സമീപത്തുകൂടി കടന്നു പോകുന്ന പടീത്തോട് നഗരഹൃദയത്തിലൂടെ ഒഴുകി അച്ചന്‍കോവിലാറ്റില്‍ പതിക്കുന്ന കോട്ടാതോട് തുടങ്ങിയവ മാലിന്യത്താല്‍ നിറയുകയാണ്. കടുത്തവേനലിനെ തുടര്‍ന്നു നീരൊഴുക്ക് കുറഞ്ഞ ഈ തോടുകളിലേക്കു ഇറച്ചിക്കോഴികളുടെ അവശിഷ്ടങ്ങളും മറ്റും ചാക്കില്‍ കെട്ടിനിക്ഷേപിക്കുന്നതുമൂലം ഇവ ചീഞ്ഞളിഞ്ഞു പുഴൂവരിച്ച് രൂക്ഷമായ ഗന്ധമാണ് സമീപവാസികള്‍ക്ക് അനുഭവിക്കണ്ടി വരുന്നത്.

ഇതുമൂലം തോടുകള്‍ ഇന്നു പകര്‍ച്ചവ്യാധികള്‍ക്കു ഇടയാക്കുന്ന അണുക്കളുടെ ആവാസകേന്ദ്രമായിമാറിയിരിക്കുകയാണ്. ഹോട്ടലുകള്‍ മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങില്‍ നിന്നുള്ള മാലിന്യങ്ങളും ഇവിടേക്കുതന്നെയാണു നിക്ഷേപിക്കുന്നത്. ജലാശയങ്ങളിലെ മാലിന്യങ്ങള്‍ നീക്കംചെയ്യുന്നതിനും മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനും നഗരസഭ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന പരാതിയുയരുവാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.

Related posts