മിന്നലേറ്റ് മൂന്നുപേര്‍ക്ക് പരിക്ക് : ഒരു വീട് ഭാഗികമായി തകര്‍ന്നു

alp-minnalചെങ്ങന്നൂര്‍: മിന്നലേറ്റു ചെങ്ങന്നൂര്‍ സ്വദേശികളായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരു വീട് ഭാഗികമായി തകര്‍ന്നു. കാരക്കാട് കക്കോട് സതീഷ്കുമാര്‍(35), ഭാര്യ ഉഷസ്(31), ഓതറ ഭൂതക്കുഴിയില്‍ രജിത(18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീടിന്റെ ഭിത്തി വിണ്ടുകീറി ഇഷ്ടിക കഷ്ണം വീണാണ് സതീഷ്കുമാറിന്റെ കൈക്ക് പരിക്കേറ്റത്. ഇവരുടെ വീട്ടിലെ ഇലക്ട്രിസിറ്റി മീറ്റര്‍, മെയിന്‍ സ്വിച്ച് എന്നിവ കത്തി നശിച്ചു. ഫാന്‍, ടിവി എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. ദമ്പതികളെ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലും രജിതയെ വണ്ടാനം മെഡിക്കല്‍കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related posts