മുക്കം: അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ടു. ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു നാട്ടുകാരെ ഞെട്ടിച്ച അപകടം. പിസി ജംഗ്ഷനില്‍ കാല് നടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ടിപ്പര്‍ അമിതവേഗതയിലായിരുന്നു എന്ന് ദൃസാക്ഷികള്‍ പറയുന്നു. ഇടിച്ച ടിപ്പര്‍ ലോറി കാല് നടയാത്രക്കാരന്റെ കാലിന് മുകളിലൂടെ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് റോഡുകള്‍ വന്നു ചേരുന്ന പിസി ജംഗ്ഷനില്‍ ഏതുസമയവും വാഹന തിരക്കാണ് അനുഭവപ്പെടുന്നത്.
വിദ്യാര്‍ഥികളടക്കം നിരവധി പേര് ബസ് കാത്തുനില്ക്കുന്നതും ബസിറങ്ങുന്നതും ഇവിടെയാണ്. എന്നാല്‍ ഇതൊന്നും നോക്കാതെ ടിപ്പര്‍ ലോറികളുടെ മരണപാച്ചിലാണിവിടെ. പലപ്പോഴും വിദ്യാര്‍ഥികളടക്കം രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ നിയന്ത്രിക്കാന്‍ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകരുടെ ആവശ്യം.