മുഖ്യമന്ത്രിയുടെ വീട്ടിലെ പോലീസ് കാവല്‍ പിന്‍വലിച്ചു

ktmpinaraivijayanതലശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായി പാണ്ട്യാല മുക്കിലെ വീട്ടില്‍ ഏര്‍പ്പെടുത്തിയിരുന്ന സായുധ സേനയുടെ കാവല്‍ പിന്‍വലിച്ചു. പിണറായി മുഖ്യമന്ത്രിയായി ചുമതലയേറ്റ ദിവസം മുതല്‍ നാല് പോലീസ് ഉദ്യോഗസ്ഥരുടെ കാവലാണ് വീട്ടില്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ താനില്ലാത്തപ്പോള്‍ വീടിന് കാവല്‍ വേണ്ടന്ന പിണറായിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇന്നലെ വൈകുന്നേരത്തോടെ സേനയെ പിന്‍വലിക്കാന്‍ ജില്ലാ പോലീസ് ചീഫ് ഹരിശങ്കര്‍ നിര്‍ദ്ദേശം നല്‍കിയത്.

Related posts