മുഖ്യമന്ത്രി ആര്‍ച്ച്ബിഷപ്പിനെ സന്ദര്‍ശിച്ചു

TCR-UMMANCHANDYതൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം തൃശൂര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെത്തി ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തി. തൃശൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തശേഷം രാത്രി പത്തരയോടെയാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളും ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെത്തിയത്. ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി അല്‍പസമയം സംസാരിക്കുകയും ചെയ്തു. വികാരി ജനറല്‍മാരായ മോണ്‍. ജോര്‍ജ് കൗമ്പാറ, മോണ്‍. തോമസ് കാക്കശേരി, പിആര്‍ഒ ജിയോ കടവി തുടങ്ങിയവര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ ഉണ്ടായിരുന്നു.

Related posts