മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന് കൊടിയത്തൂരില്‍ സ്മാരകമുയരുന്നു

kkd-smarakamമുക്കം: തന്റെ അവസാന പ്രസംഗം നടത്തിയ കൊടിയ ത്തൂരില്‍ ധീര ദേശാഭിമാനി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന് സ്മാരകമുയരുന്നു. കൊടിയത്തൂര്‍ പന്നിക്കോട് റോഡരികില്‍ ഉസ്സന്‍ മാസ്റ്റര്‍ സ്മൃതി സാംസ്കാരിക നിലയത്തോട് ചേര്‍ന്നാണ് ബഹുനില കെട്ടിടമുയരുന്നത് . മുന്‍ കെപിസിസി പ്രസിഡന്റായ അബ്ദുറഹിമാന്‍ സാഹിബിന് കൊടിയത്തൂര്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മറ്റിയാണ് സ്മാരകം നിര്‍മ്മിക്കുന്നത്

. 1945 നവംബര്‍ 23-നാണ് അബ്ദുറഹിമാന്‍ സാഹിബ് കൊടിയത്തൂരില്‍ തന്റെ അവസാന പ്രസംഗം നടത്തിയത്.  പൊതു യോഗത്തിന് ശേഷം ഇരുവഴി ഞ്ഞിപ്പുഴ കടന്നു ചേന്ദമംഗല്ലൂര്‍ പൊറ്റശ്ശേരിയില്‍ മരണം സംഭവിക്കുകയാ യിരുന്നു.അന്നു മുതല്‍ നാട്ടുകാരുടെ പ്രധാന ആവശ്യമായിരുന്നു  കൊടിയത്തൂരില്‍ സാഹിബിന് സ്മാരകം വേണമെന്നത്. എന്നാല്‍ ഇക്കാലമത്രയും അത് യാഥാര്‍ത്ഥ്യമായില്ല.  ഈ സാഹചര്യത്തിലാണ് കൊടിയത്തൂര്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മറ്റി മുന്‍കൈ എടുത്ത് സ്മാരകം നിര്‍മ്മിക്കുന്നത്.

മണാശ്ശേരിയിലെ കോളേജും മുക്കത്തെ ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്  അബ്ദുറഹിമാന്‍ സാഹിബിന്റെ പേരിലുള്ളതാണ്. കൊടിയത്തൂരിലെ സ്മാരക നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. ഈ വര്‍ഷം തന്നെ സ്മാരകത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാണ കമ്മറ്റി. മൂന്ന് നിലകളിലായാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.

Related posts