തിരുവനന്തപുരം: തലശേരി മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ കേസ് പുനരന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അന്വേഷണം അവസാനിപ്പിക്കാൻ കോടിയേരി ബാലകൃഷ്ണൻ ഇടപെട്ടെന്ന മുൻ ഡിവൈഎസ്പി കെ.രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ നിസാരമല്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഫസൽ വധക്കേസിൽ അന്വേഷണം നടന്നിരുന്നെങ്കിൽ സിപിഎമ്മുകാർ പ്രതികളാവുമായിരുന്നു. അതിനാലാണ് അന്വേഷണം അവസാനിപ്പിക്കാൻ കോടിയേരി ആവശ്യപ്പെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വരാപ്പുഴ കേസിലെ സിബിഐ അന്വേഷണത്തെ സർക്കാർ എതിർക്കുന്നത് സിപിഎം നേതാക്കൾ പ്രതികളാകുമെന്ന ഭയമുള്ളതിനാലാണെന്നും ചെന്നിത്തല പറഞ്ഞു.