മൂന്നു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും! മക്കളെ സംരക്ഷിക്കുന്നില്ലെന്ന് പരാതി; ഡോക്ടര്‍ അറസ്റ്റില്‍; ഭാര്യയുമായുള്ള അസ്വാരസ്യം മൂലമാണ് വീട്ടില്‍നിന്നും മാറി നില്‍ക്കുന്നതെന്ന് ഡോക്ടര്‍

അ​ടി​മാ​ലി: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യി​ൽ ആ​യു​ർ​വേ​ദ ഡോ​ക്ട​റെ അ​റ​സ്റ്റു ചെ​യ്തു.​അ​ടി​മാ​ലി സ്വ​ദേ​ശി ഡോ.​കെ മോ​ഹ​ന​നെ (63)യാ​ണ് മൂ​ത്ത​മ​ക​ളു​ടെ പ​രാ​തി​യി​ൽ അ​ടി​മാ​ലി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.​

ഇ​ന്ന​ലെ കൊ​ല്ല​ത്തു​നി​ന്നാ​ണ് എ​സ്ഐ ശി​വ​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വി​ടെ ക്ലി​നി​ക് സ്ഥാ​പി​ച്ച് പ്രാ​ക്ടീ​സ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.​

മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ളും ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളു​മു​ള്ള ഡോ​ക്ട​ർ അ​ടു​ത്ത​കാ​ല​ത്താ​യി വീ​ട്ടി​ലെ കാ​ര്യ​ങ്ങ​ൾ നോ​ക്കു​ന്നി​ല്ലെന്നാ​യി​രു​ന്നു കു​ട്ടി ന​ൽ​കി​യ പ​രാ​തി.

മ​ക്ക​ളി​ൽ ര​ണ്ടു പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ആ​ക്ട്് പ്ര​കാ​ര​മാ​ണ് ഡോ​ക്ട​ർ​ക്കെ​തി​രെ പോ​ലീ​സ് ​കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​യാ​യ ഭാ​ര്യ​യു​ടെ സാ​ല​റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ലോ​ണെ​ടു​ത്താ​ണ് ഡോ​ക്ട​ർ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക്ലിനി​ക്കു​ക​ൾ തു​റ​ന്ന​തെ​ന്നും വ​രു​മാ​നം ഇ​ല്ലാ​തെ വ​ന്ന​തോ​ടെ ക​ട​ബാ​ധ്യ​ത പെ​രു​കി​യെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്നു​മാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

പെ​ണ്‍​മ​ക്ക​ൾ മൂ​ന്നു​പേ​രും പ​ണ​ച്ചി​ലെവേ​റി​യ കോ​ഴ്സു​ക​ളി​ൽ പ​ഠ​നം തു​ട​രു​ക​യാ​ണ്.​ എ​ന്നാ​ൽ താ​ൻ മ​ക്ക​ളെ നോ​ക്കാ​റു​ണ്ടെ​ന്നും ഭാ​ര്യ​യു​മാ​യി നി​ല​നി​ന്നി​രു​ന്ന അ​സ്വാ​ര​സ്യം മൂ​ല​മാ​ണ് വീ​ട്ടി​ൽ​നി​ന്നും മാ​റി നി​ൽ​ക്കു​ന്ന​തെ​ന്നു​മാ​ണ് ഡോ​ക്ട​ർ പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment