സെല്‍ഫി ഭ്രമം ഒരിക്കലും ഒരു പാഴ് ചിന്തയല്ലെന്ന് ഡോണി വാല്‍ബെര്‍ഗ് അമേരിക്കന്‍ സംഗീതജ്ഞന് തെളിയിച്ചു. സെല്‍ഫിയില്‍ പുതിയ ഗിന്നസ് ലോക റിക്കാര്‍ഡു നേടിയാണ് ഡോണി വാല്‍ബെര്‍ഗ് ഇതു തെളിയിച്ചത്. നാലു ദിവസം നീണ്ടുനിന്ന ഒരു കപ്പല്‍ സംഗീത പരിപാടിയിലാണ് ഡോണിയുടെ സെല്‍ഫി പ്രകടനം. മൂന്നു മിനിട്ടുകൊണ്ട് 122 സെല്‍ഫി ഫോട്ടോകളാണ് ഈ കലാകാരന് നേടിയെടുത്തത്.
80കളില്‍ ആരംഭിച്ച ‘ന്യൂ കിഡ്സ് ഓണ്‍ ദി ബ്ലോക്ക്’ എന്ന സംഗീത ബാന്‍ഡിന്റെ സ്ഥാപകനാണ് ഡോണി. 119 ഫോട്ടോ എടുത്തതാണ് ഇതിനു മുമ്പത്തെ സെല്‍ഫി റിക്കാര്‍ഡ്. സിങ്കപ്പൂരിലെ ഒരു ഡിജിറ്റല്‍ എന്റര്പ്രൈസിംങ് കമ്പനിയായ അറൂബയായിരുന്നു ഈ റിക്കാര്‍ഡിന് ഉടമ.