കോട്ടയം മെഡിക്കൽ കോളജില്‍ പിൻവാതിൽ നിയമനം തകൃതി; പിആർഒമാരെ നിയന്ത്രിക്കാനും മേധാവി ?

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലു​ള്ള പി​ആ​ർ​ഒ​മാ​രെ നി​യ​ന്ത്രി​ക്കാ​ൻ മേ​ധാ​വി​യെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​താ​യി സൂ​ച​ന. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റാ​ങ്കി​ൽ പോ​ലീ​സ് സേ​ന​യി​ൽനി​ന്ന് വി​ര​മി​ച്ച ഒ​രാ​ളെ പു​റം​വാ​തി​ലി​ലൂ​ടെ നി​യ​മി​ക്കുവാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ന്ന​ല്ല, സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽനി​ന്ന് വി​ര​മി​ച്ച​യാ​ളെ പി​ന്നീ​ട് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ, ദി​വ​സ വേ​ത​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ങ്കി​ൽ പോ​ലും നി​യ​മി​ക്കാ​ൻ സാ​ധി​ക്കി​ല്ല.

ഒ​രു രാ​ഷ്‌‌ട്രീയ പാ​ർ​ട്ടി​യു​ടെ 400ൽ ​അ​ധി​കം ആ​ളു​ക​ൾ​ക്ക് ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യു​ടെ പേ​രി​ൽ താ​ത്‌‌‌‌‌‌കാലി​ക നി​യ​മ​നം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ങ്ങ​നെ നി​യ​മി​ക്കു​ന്ന​വ​ർ​ക്കു​ള്ള വേ​ത​നം ന​ൽ​കു​ന്ന​തി​നു പ​ണം ക​ണ്ടെ​ത്തു​ന്ന​ത് രോ​ഗി​ക​ളു​ടെ വി​വി​ധ ത​ര​ത്തി​ലു​ള്ള സ്കാ​നിം​ഗ്, ലാ​ബ്, എ​ക്സ​്റേ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ഫീ​സ് കൂട്ടി വാ​ങ്ങി​യാ​ണ്. രോ​ഗി​ക​ൾ​ക്ക് പു​ർ​ണ​മാ​യും സൗ​ജ​ന്യം ല​ഭി​ക്കേ​ണ്ട പ​ല പ​രി​ശോ​ധ​ന​ക​ൾ​ക്കും ഇ​ക്കാ​ര​ണ​ത്താ​ൽ വ​ലി​യ ഫീ​സാ​ണ് ന​ല്കേ​ണ്ടി​വ​രു​ന്ന​ത്.

ഇ​ക്കാ​ര്യ​ങ്ങ​ളി​ലൊ​ന്നും പ്ര​തി​ഷേ​ധി​ക്കാ​ൻ യു​വ​ജ​ന രാഷ്്‌‌ട്രീയ സം​ഘ​ട​ന​ക​ൾ ത​യാ​റാ​കു​ന്നു​മി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നി​യ​മ​ന​ങ്ങ​ൾ പി​എസ്‌‌സിയോ, ​എം​പ്ലോ​യ്മെ​ന്‍റ് എക്സ്ചേഞ്ച് വ​ഴി​യോ മാ​ത്രം ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തി​യി​രു​ന്ന യു​വ​ജ​ന സം​ഘ​ട​നയെ നി​ഷ്പ്ര​ഭ​മാ​ക്കി​ക്കൊ​ണ്ടാ​ണ് പി​ൻ​വാ​തി​ൽ നി​യ​മ​ന​മെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

Related posts