മുളംകുന്നത്തുകാവ്: ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ ഉപകരണങ്ങള്‍ ചിറ്റിലപ്പിള്ളി ഐഇഎസ് എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കി. എന്‍ജിനിയറിംഗ് കോളജിലെ എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന്റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ കേടുവന്ന ഉപകരണങ്ങള്‍ നന്നാക്കിക്കൊടുത്തത്. കഴിഞ്ഞ മൂന്നു വര്‍ഷമായി വിദ്യാര്‍ഥികള്‍ എന്‍എസ്എസ് ക്യാമ്പിന്റെ ഭാഗമായി ഈ സേവനം ചെയ്തുവരുന്നു.
പുനര്‍ജനി എന്നു നാമകരണം ചെയ്ത സേവനങ്ങള്‍ക്ക് അമ്പതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സമാപന സമ്മേളനം പോലീസ് അസിസ്റ്റന്റ് കമ്മീഷ ണര്‍ ജയന്തി വാസന്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഷാജി, അവണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിജയ ബാബുരാജ്, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ടി.ഒ. ചുമ്മാര്‍, മെഡിക്കല്‍ കോളജ് ആര്‍എംഒ ഡോ. സി.പി. മുരളി, ഡോ. സി.വി. കൃഷ്ണകുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.എഫ് മുഹമ്മദ്, നഴ്‌സിംഗ് സൂപ്രണ്ട് പ്രസന്ന, ഐഇഎസ് എഡ്യുക്കേഷന്‍ സിറ്റി വൈസ് പ്രസിഡന്റ്, അബ്ദുള്‍ ഹമീദ്, വൈസ് പ്രസി ഡന്റ് നബീല്‍, എന്‍എസ്എസ് വോളന്റിയര്‍ സെക്രട്ടറി കെ. ആര്‍. അനഘ എന്നിവര്‍ സംസാരിച്ചു.