മൈക്രോഫിനാന്‍സ് കേസില്‍ എസ്എന്‍ഡിപിക്കെതിരേ തെളിവില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

Thusharകോട്ടയം: മൈക്രോഫിനാന്‍സ് കേസില്‍ എസ്എന്‍ഡിപി യോഗത്തിനെതിരേ തെളിവില്ലെന്ന് വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. കേസ് സംബന്ധിച്ച് ഗൂഢാലോചന നടന്നിട്ടുണേ്ടായെന്ന് അറിയില്ല. എസ്എന്‍ഡിപി യോഗ നേതൃത്വം സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടില്ല. ദേശസാത്കൃത ബാങ്കുകളില്‍നിന്ന് പണം മൈക്രോഫിനാന്‍സ് യൂണിറ്റുകളിലേക്ക് ചെക്ക് മുഖേനയാണ് നല്‍കിയിട്ടുള്ളത്. യോഗത്തിന്റെ അക്കൗണ്ടിലേക്ക് ഒരു രൂപ പോലും വന്നിട്ടില്ല.

നബാര്‍ഡിന്റെ പണം മാത്രമാണു യോഗം വഴി വന്നത്. ഇതില്‍ രണ്ടു കോടി രൂപയോളം മാത്രമാണ് തിരിച്ചടയ്ക്കാനുള്ളത്. ഇത് സംബന്ധിച്ച എല്ലാ രേഖകളും വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. ക്രമക്കേട് സംബന്ധിച്ച് സംഘടനാതലത്തില്‍ അന്വേഷണം നടത്തി പലര്‍ക്കെതിരേയും യോഗം തന്നെ കേസ് കൊടുത്തിട്ടുള്ളതാണ്. ക്രമക്കേട് നടന്നപ്പോഴെല്ലാം കുറ്റക്കാര്‍ക്കെതിരേ നേതൃത്വം നടപടിയെടുത്തിട്ടുണ്ട്. ഏതെങ്കിലും പഞ്ചായത്തില്‍ അഴിമതി നടന്നാല്‍ മുഖ്യമന്ത്രിയെ ജയിലിലിടണം എന്നു പറയുന്നതുപോലെയാണ് ആരോപണങ്ങളെന്നും തുഷാര്‍ പറഞ്ഞു.

Related posts