മോദിയുടെ പ്രസംഗം വളച്ചൊടിച്ചു; മുഖ്യമന്ത്രിക്കെതിരേ കുമ്മനം രാജശേഖരന്‍ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി; പ്രസംഗം മുഖ്യമന്ത്രി ദുര്‍വ്യാക്യാനം ചെയ്തുവെന്ന് സുരേഷ് ഗോപി

UMMANതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം വളച്ചൊടിച്ചെന്ന് കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ഗവര്‍ണര്‍ക്കും  പരാതി നല്‍കി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് പരാതി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് നടത്തിയ പ്രസംഗം വളച്ചൊടിച്ച് അദ്ദേഹം കേരളത്തെ സോമാലിയയോട് ഉപമിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യാജപ്രചാരണം നടത്തുന്നുവെന്നാണ് പരാതി.

സൊമാലിയ പരാമര്‍ശം മുഖ്യമന്ത്രി ദുര്‍വ്യാക്യാനം ചെയ്തുവെന്ന് സുരേഷ് ഗോപി

വയനാട്: പ്രധാനമന്ത്രിയുടെ സൊമാലിയ പരാമര്‍ശം മുഖ്യമന്ത്രി ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് സുരേഷ് ഗോപി എംപി. കേരളത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത് കുറഞ്ഞു പോയി. മുഖ്യമന്ത്രിയുടെ പരാമര്‍ശം ബൂമറാംഗ് പോലെ തിരിച്ചടിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

വയനാട്ടില്‍ ഇരട്ട നവജാത ശിശുക്കള്‍ മരിച്ച കോളനി കേന്ദ്രമന്ത്രി ജുവല്‍ ഓറത്തിനൊപ്പം സുരേഷ് ഗോപി സന്ദര്‍ശിച്ചു. കുട്ടികള്‍ മരിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മൂലമാണെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Related posts