മ്യഗസംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണവും ഉപവാസവും നടത്തി

klm-oppuപാരിപ്പള്ളി: കേരളത്തില്‍ വര്‍ധിച്ചുവരുന്ന ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലരുതെന്ന കേന്ദ്ര മ്യഗസംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശം പിന്‍വലിക്കുക, തെരുവ് നായ്ക്കളുടെ പ്രശ്‌നത്തില്‍ ഉചിതമായ തീരുമാനമെടുക്കാനുള്ള അവകാവും അധികാരവും സംസ്ഥാനങ്ങള്‍ക്ക് നടപ്പിലാക്കാനുള്ള നിയമനിര്‍മാണം നടത്തുക  എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് രാഷ്ട്രപതിക്കു ഭീമഹര്‍ജി നല്‍കാനുള്ള ഒപ്പ് ശേഖരണം  ഉപവാസവും നടത്തി .

ചിറക്കരഗ്രാമ്മഞ്ചായത്ത് അംഗം റാംകുമാറിന്റെ  നേത്യത്വത്തില്‍ ചാത്തന്നൂര്‍ ജംഗ്ഷനില്‍ നടന്ന ഉപവാസ സമരത്തില്‍ നായയുടെ കടിയേറ്റു ചികിത്സയിലായിരുന്ന ചാത്തന്നൂര്‍ കോയിപ്പാട് രാജീവ്ഗാന്ധി കോള നിയിലെ ജ്യോതിയുടെ മകള്‍ നിത്യ, ചാത്തന്നൂര്‍ പഞ്ചായത്തംഗം ഇന്ദിര, ദിലീപ്, ചന്ദ്രലേഖ, ക്യഷ് ണകുമാര്‍, രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts