യന്ത്രതകരാറുമൂലം കടലില്‍ കുടുങ്ങിയ ബോട്ട് പാറയില്‍ ഇടിച്ചുകയറി തൊഴിലാളിക്ക് പരിക്ക്

KLM-BOATചവറ: യന്ത്രതകരാറുമൂലം കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിനെമറ്റൊരു ബോട്ട്‌കെട്ടിവലിച്ചു കൊണ്ടുവരുന്നതിനിടയില്‍ പാറയില്‍ ഇടിച്ചുകയറി തൊഴിലാളികളില്‍ ഒരാള്‍ക്ക് പരിക്ക്.  എതിരെവന്ന മത്സ്യബന്ധന വള്ളത്തില്‍ തട്ടി റോപ്പ് പൊട്ടിയതിനെതുടര്‍ന്നാണ്  ബോട്ട് പുലിമുട്ട് ഭാഗത്തെ പാറയില്‍ ഇടിച്ചുകയറിയത്.  ബോട്ടിലുണ്ടായിരുന്ന  തമിഴ്‌നാട് സ്വദേശി സില്‍വസ്റ്ററിനാണ് പരിക്കേറ്റത്.

ഇന്ന്പുലര്‍ച്ചെശക്തികുളങ്ങരയില്‍നിന്ന്മത്സ്യബന്ധനത്തിനുപോയ പ്രകാശ് ഹെന്‍ട്രിയുടെ ബോട്ടാണ് യന്ത്രതകാറിനെതുടര്‍ന്ന് കടലില്‍കുടുങ്ങിയത്.12തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ട് പുലിമുട്ട് ഭാഗത്തെ പാറയിലിടിച്ചുകയറുന്നതിനിടയില്‍  സില്‍വസ്റ്റര്‍ തെറിച്ചുവീഴുകയായിരുന്നു. മറ്റുള്ള തൊഴിലാളികള്‍ ഇതിനിടയില്‍ ബോട്ടില്‍നിന്ന് ചാടി രക്ഷപെട്ടു. സംഭവമറിഞ്ഞ് കോസ്റ്റര്‍ സിഐ അനില്‍ കുമാര്‍, എസ്‌ഐ അശോകന്‍, മറൈന്‍ എസ്‌ഐ സ്റ്റാര്‍മോന്‍ പിള്ള, ചവറയില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റ് ഓഫീസര്‍ ജി.ഗോപകുമാര്‍ എന്നിവര്‍ രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ഫയര്‍ഫോഴ്‌സ് സേഫ്റ്റില്‍ ബല്‍റ്റ് നല്‍കി ക്രയിനിന്റെ സഹായത്തോടെയാണ്  കാലൊടിഞ്ഞ സില്‍വസ്റ്റ റിനെ കരയ്‌ക്കെത്തിച്ചത്. പിന്നീട് ഏറ്റം ശക്തമായതിനെതുടര്‍ന്ന് പാറക്കിടയില്‍ കുടുങ്ങിയ ബോട്ട് കടലി ലേക്കുതന്നെ ഒഴുകിയിറങ്ങുകയായിരുന്നു. തകര്‍ന്ന ബോട്ടില്‍ വെള്ളം കയറുന്നതിനിടയില്‍ രണ്ടു ബോട്ടുകളുടെ സഹായത്തോടെ  അപകടത്തില്‍പ്പെട്ടബോട്ട് കരയ്‌ക്കെത്തിച്ചു.

Related posts