പാനൂര്‍: വികസനത്തിനു ദിശാബോധം നല്‍കിയ യുഡിഎഫ് സര്‍ക്കാരിന്റെ പിന്തുടര്‍ച്ച കാലഘട്ടത്തിന്റെ ആവശ്യമാണെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി. പാനൂര്‍ മേഖല യുഡിഎഫ് കുടുംബസംഗമം പാനൂര്‍ കെ.പി മുക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമികളെയും വികസന വിരുദ്ധരെയും മാറ്റിനിര്‍ത്താന്‍ വോട്ടര്‍മാര്‍ അവസരം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. യോഗത്തില്‍ വി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. റംല, ജെഡിയു ജില്ലാ പ്രസിഡന്റ് വി.കെ. കുഞ്ഞിരാമന്‍, ഡിസിസി സെക്രട്ടറി കെ.പി. സാജു, പി.കെ. ഇബ്രാഹിം ഹാജി, കൂത്തുപറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍ പുതുശേരി, ടി.ടി. രാജന്‍, പാനൂര്‍ നഗസഭാ കൗണ്‍സിലര്‍മാരായ കെ.എം. ഷമീജ, കെ. ഷാഹിദ, സൈനബ, എം.കെ. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
മുണ്ടത്തോട് നടന്ന യുഡിഎഫ് കുടുംബസംഗമം ഡിസിസി സെക്രട്ടറി കെ.പി. സാജു ഉദ്ഘാടനം ചെയ്തു. വി.പി. കുമാരന്‍ അധ്യക്ഷത വഹിച്ചു. നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സഫീറ, എ. ആമിന, ആലോലം ബഷീര്‍, പി.പി.എ. ഹമീദ്, എ.പി. ഇസ്മയില്‍, കെ.എം.കെ. മുഹമ്മദ്, പുതിയാടത്തില്‍ യൂസഫ്, ആര്‍.കെ. കുഞ്ഞമ്മദ്, പുല്ലാട്ടുമ്മല്‍ അഹമ്മദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു. കടവത്തൂരില്‍ നടന്ന യുഡിഎഫ് കുടുംബസംഗമം ജെഡിയു സംസ്ഥാന സെക്രട്ടറി കെ.പി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച്. മൂസ അധ്യക്ഷത വഹിച്ചു. പി. കൃഷ്ണന്‍, കെ.കെ. രാമൂട്ടി, ഇ.കെ. പവിത്രന്‍, ശശി മഠത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.