തലച്ചോറിലേക്കുളള രക്തസഞ്ചാരം മെച്ചപ്പെടുത്തുന്നതിനും ബീറ്റ്‌റൂട്ട് സഹായകം. പ്രായമായവരെ ഡിമെന്‍ഷ്യ എന്ന ഓര്‍മസംബന്ധമായ ആരോഗ്യപ്രശ്‌നത്തില്‍ നിന്നു സംരക്ഷിക്കുന്നു. ബീറ്റ്‌റൂട്ടില്‍ ഫോളിക് ആസിഡ് ധാരാളം. ഗര്‍ഭിണികളുടെ ആരോഗ്യത്തിന് ഫോളിക് ആസിഡ് ഉത്തമം. ഗര്‍ഭസ്ഥശിശുവിന്റെ സ്‌പൈനല്‍ കോര്‍ഡിന്റെ രൂപപ്പെടലിനു സഹായിക്കുന്നു.
ചര്‍മത്തിന്റെ ആരോഗ്യത്തിന് ബീറ്റ്‌റൂട്ടിന്റെ ആന്റി ഇന്‍ഫ്‌ളമേറ്ററിസ്വഭാവം സഹായകം. ചര്‍മത്തിലെ പൊളളല്‍, കുരുക്കള്‍, എന്നിവ ഭേദപ്പെടുത്തുന്നു. രക്തശുദ്ധിക്കും സഹായകം. ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കി പുതിയവ രൂപപ്പെടുത്തുന്നു. ബീറ്റ്‌റൂട്ടിലെ ആന്റി ഓക്‌സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കി ചര്‍മത്തിനു തിളക്കം നല്കുന്നു, യുവത്വം നിലനിര്‍ത്തുന്നു.
തയാറാക്കിയത്: ടി.ജി.ബൈജുനാഥ്