പേരൂര്‍ക്കട: യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചവശനാക്കിയതായി പരാതി. നെട്ടയം മഹാദേവക്ഷേത്രത്തിനു സമീപം ആദിത്യാ റസി. അസോസിയേഷന്‍ വിദ്യാ വിഹാറില്‍ അനില്‍കുമാറി (43) നെയാണ് മൂന്നംഗസംഘം കൂട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീടിനു സമീപത്തുവച്ച് മര്‍ദ്ദിച്ചത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. മദ്യക്കുപ്പികൊണ്ട് തലയ്ക്കടിക്കുകയും ശരീരമാസകലം ആക്രമിക്കുകയും ചെയ്യപ്പെട്ട അനില്‍കുമാര്‍ പേരൂര്‍ക്കട ഗവ. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യക്തിവിരോധമാണ് ആക്രമണത്തിനു കാരണമെന്നും മൂന്നുപേരെയും കണ്ടാലറിയാമെന്നും അനില്‍കുമാര്‍ വട്ടിയൂര്‍ക്കാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
സമീപവാസികളായ ചിലര്‍ ബഹളംകേട്ട് എത്തിയതോടെയാണ് അക്രമികള്‍ രക്ഷപ്പെട്ടത്. ആക്രമണവുമായി ബന്ധപ്പെട്ട് പാപ്പാട് സ്വദേശി കൊച്ചുകണ്ണന്‍, വട്ടിയൂര്‍ക്കാവ് പരിധിയില്‍ താമസിക്കുന്ന സാജന്‍, ജയരാജന്‍ എന്നിവര്‍ക്കെതിരേയാണ് അനില്‍ പരാതി നല്‍കിയിരിക്കുന്നത്. വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തു.