തൃശൂര്‍: ജിഷ വധക്കേസില്‍ പ്രതിയായി എറണാകുളം കാക്കാനാട് ജയിലില്‍ കഴിയുന്ന അമീറുള്‍ ഇസ്ലാമിനെ സന്ദര്‍ശിക്കാന്‍ അനുമതി തേടി അഡ്വ. ബി.എ. ആളൂര്‍ പെരുമ്പാവൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും. പ്രതി അമീറുളിനുവേണ്ടി കോടതിയില്‍ ഹാജരാകാനുള്ള വക്കാലത്ത് ഒപ്പിട്ടു വാങ്ങുന്നതിനും കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനുമാണ് അമീറുളിനെ സന്ദര്‍ശിക്കുന്നത്.
ഇക്കാര്യത്തിനായി കാക്കനാട്ടെ ജയിലില്‍ എത്തി സന്ദര്‍ശനത്തിനായി സൂപ്രണ്ടിന്റെ അനുമതി തേടിയെങ്കിലും നിഷേധിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. കേസില്‍ അമീറിനുവേണ്ടി ഹാജരാകലന്‍ അഭിഭാഷകര്‍ ആരും ഇല്ലാതിരുന്ന സാഹചര്യത്തില്‍ കോടതി തന്നെ ഇടപെട്ട് പ്രതിഭാഗം അഭിഭാഷകനാകാന്‍ അഡ്വ. പി. രാജനെ നിയോഗിച്ചിരുന്നു. അഡ്വ. രാജന്‍ അമീറുളിനെ ജയിലില്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. അമീറുളിന്റെ ഉറ്റവര്‍ ആവശ്യപ്പെട്ടതിനുസരിച്ചാണ് താന്‍ കേസ് നടത്തിപ്പ് ഏറ്റെടുക്കാന്‍ എത്തിയതെന്ന് അഡ്വ. ബി.എ. ആളൂര്‍ പറഞ്ഞു.