ചതി, കൊടുംചതി! മാ​താ​പി​താ​ക്ക​ളു​ടെ പേ​രി​ലു​ള്ള വീ​ട് മ​ക​നും മ​രു​മ​ക​ളും പ​ണ​യ​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​പ​ണം; സംഭവം തൃശൂരില്‍

തൃ​ശൂ​ർ: വൃ​ദ്ധ​മാ​താ​പി​താ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് മ​ക​നും മ​രു​മ​ക​ളും ചേ​ർ​ന്ന് വീ​ടു പ​ണ​യ​പ്പെ​ടു​ത്തി ല​ക്ഷ​ങ്ങ​ൾ ബാ​ങ്കി​ൽനി​ന്നും വാ​യ്പ​യെ​ടു​ത്ത​താ​യി ആ​ക്ഷേ​പം. മു​ല്ല​ക്ക​ര കൊ​ള​ങ്ങ​ര തെ​ങ്ങോ​ല​പ്പ​റ​ന്പി​ൽ ഫ്രാ​ൻ​സി​സും ഭാ​ര്യ റോ​സി​ലി​യു​മാ​ണ് മ​ക​ൻ റി​ൻ​സ​നും ഭാ​ര്യ റൂ​ബി​ക്കു​മെ​തി​രെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

മാ​താ​പി​താ​ക്ക​ളെ സം​ര​ക്ഷി​ക്കാ​മെ​ന്ന ഉ​റ​പ്പി​ൽ സെ​റ്റി​ൽ​മെ​ന്‍റ് ആ​ധാ​രം ഇ​രു​വ​രു​ടേ​യും മ​ക​ന്‍റേയും പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. വീ​ട് പൊ​ളി​ച്ചു​പ​ണി​യാ​നെ​ന്ന പേ​രി​ലാ​ണ് എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ൽനി​ന്നും വീ​ടും പു​ര​യി​ട​വും പ​ണ​യ​പ്പെ​ടു​ത്തി വാ​യ്പ​യെ​ടു​ത്ത​ത്. വാ​യ്പ പു​തു​ക്കാ​നെ​ന്ന പേ​രി​ൽ ചി​ല രേ​ഖ​ക​ളി​ൽ ഒ​പ്പി​ട്ടു​വാ​ങ്ങി​യാ​ണ് മ​ക​ൻ ത​ങ്ങ​ളെ ച​തി​ച്ച​തെ​ന്നാ​ണ് ഇ​വ​രു​ടെ ആ​രോ​പ​ണം.

സം​ശ​യം തോ​ന്നി എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ വാ​യ്പ റി​ൻ​സ​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം കു​രി​യ​ച്ചി​റയിലെ മറ്റൊരു ബാങ്ക് ശാഖയിലേക്കു മാ​റ്റി​യെ​ന്ന് അ​റി​യി​ച്ചു. തു​ട​ർ​ന്ന് അവിടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വീ​ടു പ​ണ​യം വച്ച് അ​വി​ടെ നി​ന്നും 90 ല​ക്ഷം രൂ​പ​യു​ടെ ഓ​വ​ർഡ്രാ​ഫ്റ്റ് എ​ടു​ത്ത​താ​യി അ​റി​യു​ന്ന​ത്.

മ​ക​ന്‍റെ ച​തി​യെ​ക്കു​റി​ച്ച് മ​ണ്ണു​ത്തി പോ​ലീ​സി​ൽ ഒ​രു വ​ർ​ഷം മു​ന്പ് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. കേ​ര​ള ലീ​ഗ​ൽ സ​ർ​വീസ് അ​ഥോറി​റ്റി മു​ഖേ​ന​യും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts