രാജനഗരിയിലെ അത്താഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

EKM-PINARAIതൃപ്പൂണിത്തുറ: ഓണാഘോഷങ്ങളുടെ തുടക്കം കുറിക്കുന്ന അത്താഘോഷം സെപ്റ്റംബര്‍ നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാനത്ത് മാത്രമല്ല മലയാളികളുടെ ഓണത്തിനാണ് തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്കൂള്‍ വേദിയാകുന്നത്.  അഡ്വ. എം. സ്വരാജ് എംഎല്‍എ അധ്യക്ഷത വഹിക്കും. കെ.വി.തോമസ് എംപി, അനൂപ് ജേക്കബ് എംഎല്‍എ എന്നിവര്‍ പ്രസംഗിക്കും. രാജസ്മരണകളുയര്‍ത്തി അത്തപതാക ഉയര്‍ത്തിയതിനു ശേഷം രാവിലെ പത്തിന് വര്‍ണാഭമായ ഘോഷയാത്രയ നടക്കും.  ഈ സമയം സിയോണ്‍ ഓഡിറ്റോറിയത്തില്‍ അത്തപ്പൂക്കള മത്സരവും ആരംഭിക്കം.

രാജനഗരി ചുറ്റി ഘോഷയാത്ര രണ്ടോടെ  അത്തം നഗരിയില്‍ തിരിച്ചെത്തും. വൈകുന്നേരം ഏഴിന്   കലാസന്ധ്യയുടെ ഉദ്ഘാടനം ലായം കൂത്തമ്പലത്തില്‍ നടക്കും. തുടര്‍ന്ന് നാടന്‍ പാട്ടും  ദൃശ്യാവിഷ്കാരവും ഉണ്ടാകും. അഞ്ചിനു വൈകുന്നേരം 5.30 ന്  വസന്തഗീതങ്ങള്‍, 6.30 ന്  കോമഡി ഷോ. ആറിന് വൈകുന്നേരം ആറിന് കൃഷ്ണ അക്കാദമിയുടെ ഡാന്‍സ് ഇവന്റ്, ഏഴിന് സിംഫണിയുടെ മ്യൂസിക്കല്‍ പരിപാടി. സെപ്റ്റംബര്‍ ഏഴിന് വൈകുന്നേരം  അഞ്ചിന് സാഹിത്യ സാംസ്കാരിക സംഗമം. പ്രമുഖ വ്യക്തികളെ ആദരിക്കുന്നു. 6.30 ന് മജിഷ്യന്‍ കെ.എന്‍. കുട്ടിയുടെ മാജിക്  വേള്‍ഡ്.

സെപ്റ്റംബര്‍  എട്ടിന് വൈകുന്നേരം 6.30 ന്  രേവതി സുബ്രഹ്മണ്യത്തിന്റെ നങ്ങ്യാര്‍കുത്ത്, ഏഴിന്  ആര്‍. ബി. പിള്ളയുടെ   വില്ലടിച്ചാന്‍ പാട്ട്. ഒമ്പതിന്  ഇടയ്ക്കാവാദ്യം. പത്തിന് 6.30 ന്  ചക്യാര്‍കുത്ത്. 11-ന് വൈകുന്നേരം 5.30 ന്  കലാമത്സരങ്ങളുടെ സമ്മാനദാനം. 12-ന്  വൈകുന്നേരം 5.30 ന്  തിരുവാതിരകളി. 13 ന് അത്തം പതാകയുമായി തൃക്കാക്കരയിലേക്ക് പ്രയാണത്തോടെ ഓണാഘോഷം സമാപിക്കും.അത്താഘോഷം ഹില്‍പാസിലും വിപുലമായ പരിപാടികളോടെ നടക്കും. സെപ്റ്റംബര്‍ മൂന്നിന് വൈകുന്നേരം പതാകാഘോഷയാത്ര ഇവിടെ നിന്നാണ് തുടക്കം കുറിക്കുന്നത്.

Related posts