കേ​ര​ള​ത്തി​ലെ ജ​നം എ​ൻ​ഡി​എയ്ക്കും ബി​ജെ​പി​ക്കും അ​നു​കൂ​ല​മാ​യി ചി​ന്തി​ച്ചുതു​ട​ങ്ങിയെന്ന് പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള

ചെ​ങ്ങ​ന്നൂ​ർ: എൻഡിഎയ്ക്കും ബിജെപിക്കും അനുകൂലമായി കേരളത്തിലെ ജനം ചിന്തിച്ചു തുടങ്ങിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള.ബി​ജെ​പി​യു​ടെ​യും എ​ൻ​ഡി​എ​യു​ടെ​യും ച​രി​ത്ര​ത്തി​ൽ കേ​ര​ള​ത്തി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ജ​ന​മു​ന്നേ​റ്റ​മാ​ണ് ന​മ്മ​ൾ ക​ണ്ട​ത്.

നി​രീ​ശ്വ​ര​വാ​ദി​ക​ളു​ടെ പി​ടി​യി​ൽ നി​ന്നു ശ​ന്പ​രി​മ​ല​യെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തെ സ​മാ​ധാ​ന​പ​ര​മാ​യും നി​യ​മ​പ​ര​മാ​യും ജ​നാ​ധി​പ​ത്യ​പ​ര​മാ​യു​ള്ള വ്യ​വ​സ്ഥ അ​നു​സ​രി​ച്ചാ​ണ് നേ​രി​ട്ട​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ 42 ദി​വ​സ​ങ്ങ​ളാ​യി തു​ട​ങ്ങി​യ സ​മ​രം മ​ഹാ​വി​ജ​യ​മാ​യി കാ​ണു​ന്നു.

ലോം​ഗ് മാ​ർ​ച്ച്, സെ​ക്ര​ട്ടേ​റി​യേ​റ്റ് മാ​ർ​ച്ച്, നി​രാ​ഹാ​ര സ​മ​രം, ര​ഥ​യാ​ത്ര തു​ട​ങ്ങി​യ ജ​ന​പി​ന്തു​ണ​യോ​ടെ ന​ട​ത്തി​യ സ​മ​ര​ങ്ങ​ൾ എ​ല്ലാം വ​ൻ വി​ജ​യ​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ ര​ണ്ടു മു​ന്ന​ണി​ക​ളു​ടേ​യും ഗ്രാ​ഫ് ദു​ർ​ബ​ല​മാ​യി​ താ​ഴേ​ക്ക് പോ​യി​രി​ക്കു​ക​യാ​ണ്. ബി​ജെ​പി​യു​ടെ ഗ്രാ​ഫ് നേ​രെ മു​ക​ളി​ലേ​ക്കു​യ​രു​ക​യും ചെ​യ്തു.

പ്ര​ധാ​ന​മ​ന്ത്രി ഇന്നു കൊ​ല്ല​ത്ത് എ​ത്തി ഒൗ​പ​ചാ​രി​ക മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ക്കും. എ​ൻ​ഡി​എ​യു​ടെ​ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ളം ബി​ജെ​പി ഭ​രി​ക്കു​മെ​ന്നു ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​പ​റ​ഞ്ഞ​ത് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ മ​ന​സ് പ​ഠി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്.

സെ​ക്ര​ട്ട​റി​യ​റ്റ് പ​ടി​ക്ക​ൽ ന​ട​ന്നു​വ​രു​ന്ന സ​മാ​ധാ​ന​പ​ര​മാ​യ നി​രാ​ഹാ​ര സ​മ​രം മു​ന്നോ​ട്ട് കൊ​ണ്ടു പോ​ക​ണ​മെ​ന്ന​തും എ​പ്പോ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന​തും എ​ൻ​ഡി​എ ആ​ണ് തീ​രു​മാ​ന​മെ​ടു​ക്ക​ണ്ട​തെ​ന്നും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ശ്രീ​ധ​ര​ൻ പി​ള്ള ചെ​ങ്ങ​ന്നൂ​രി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

Related posts