രാജ്യത്ത് അയിത്തം തിരികെ എത്തിക്കാന്‍തീവ്രശ്രമം: കൊടിക്കുന്നില്‍ സുരേഷ്

klm-KODIKUNNILചവറ: രാജ്യത്ത് ദളിത് പീഡനങ്ങള്‍ വര്‍ധിക്കുന്നതിന് പിന്നില്‍ അയിത്തം തിരികെ എത്തിക്കാനുള്ള തീവ്രശ്രമമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. കോണ്‍ഗ്രസ് നടത്തുന്ന ദളിത് പീഡനങ്ങള്‍ക്കെതിരെയുള്ള മാനിഷാദ ദളിത് രക്ഷാ സദസിന്റെ ജില്ലാതല ഉദ്ഘാടനം കൊല്ലക ഹരിജന്‍ കോളനിയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അധികാരം വിട്ടൊഴിഞ്ഞപ്പോള്‍ എത്തിയ ബിജെപി സര്‍ക്കാര്‍ അധികാര ത്തിലുള്ള സംസ്ഥാനങ്ങളില്‍ നടത്തുന്ന അതിക്രൂരമായ സംഭവങ്ങള്‍ പലതും പുറത്തറിയുന്നില്ല.

ദളിതരെ രക്ഷിക്കാന്‍ രണ്ടാം സ്വാതന്ത്ര്യ സമരം തുടങ്ങേണ്ടിയിരിക്കുന്നു എന്നും കൊടിക്കുന്നില്‍ പറഞ്ഞു. പന്മന മണ്ഡലം പ്രസിഡന്റ് മാമൂലയില്‍ സേതു കുട്ടന്‍ അധ്യക്ഷത വഹിച്ചു.കോലത്ത് വേണുഗോപാല്‍, യൂസുഫ് കുഞ്ഞ്, സന്തോഷ് തുപ്പാശേരി, അനില്‍കുമാര്‍, രവി, ശാലിനി. നിഷ വാഹിദ്, കോഞ്ചേരില്‍ ഷംസുദ്ദീന്‍, കുല്‍സം ഷംസുദീന്‍, രാജേഷ് ഇടപ്പള്ളി കോട്ട എന്നിവര്‍ പ്രസംഗിച്ചു.

Related posts