വടക്കഞ്ചേരി: നെല്‍കൃഷി വര്‍ഷമായി 2016 സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്റെ ഭാഗമായി വടക്കഞ്ചേരി പഞ്ചായത്തും കൃഷിഭവനും വിവിധ പാടശേഖരങ്ങളും സംയുക്തമായി 500 ഏക്കറില്‍ സുരക്ഷിത നെല്‍കൃഷി രീതികള്‍ നടപ്പിലാക്കും. രാസകീടനാശികള്‍ പൂര്‍ണമായും ഒഴിവാക്കി സംയോജിത വളപ്രയോഗരീതി, വരള്‍ച്ചാ നിര്‍മാര്‍ജനം, കാട്ടുമൃഗങ്ങളുടെ ശല്യം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ എന്നിവയിലൂടെയാണ് സുരക്ഷിത നെല്‍കൃഷി പദ്ധതി നടപ്പിലാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അനിതാ പോള്‍സണ്‍, കൃഷി ഓഫീസര്‍ എം.വി.രശ്മി, പാടശേഖരസമിതി ഭാരവാഹികള്‍ എന്നിവര്‍ പറഞ്ഞു.
മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിലാണ് കൃഷിരീതികള്‍ക്ക് തുടക്കം. മണ്ണിന്റെ അമ്ലത കുറയ്ക്കുന്നതിനു 75 ശതമാനവും സബ്സിഡി നിരക്കില്‍ കുമ്മായമോ ഡോളോമൈറ്റോ വിതരണം ചെയ്യും.ജീവാണു വളപ്രയോഗം കാര്യക്ഷമമാക്കുന്നതിനായി സ്യൂഡോമൊണാസ്, മൈക്കോ റൈസ എന്നിവയും 50 ശതമാനം സബ്സിഡി നിരക്കില്‍ ലഭ്യമാക്കുന്നുണ്ട്. പാടങ്ങളിലെ കീടബാധ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിനായി കീടനിരീക്ഷണ സര്‍വേയും കൃഷിയിടങ്ങളിലുള്ള പഠനക്ലാസും സംഘടിപ്പിക്കും. ഓലചുരുട്ടിപുഴു, തണ്ടുതുരപ്പന്‍ പുഴു എന്നിവയുടെ നിയന്ത്രണത്തിനായി മിത്രകടന്നലായ ട്രൈക്കോ ഗ്രാമയുടെ മുട്ടകാര്‍ഡുകള്‍ 50 ശതമാനം സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്കു നല്‍കും.
50 ശതമാനം സബ്സിഡിയില്‍ കളനാശിനികളു ംചാഴിയുടെ ആക്രമണം തടയാന്‍ 50 ശതമാനം സബ്സിഡി നിരക്കില്‍ ബ്യൂവേറിയയും വിതരണം ചെയ്യും.വരള്‍ച്ചമൂലം കൃഷിനാശം ഇല്ലാതിരിക്കാന്‍ തമിഴ്നാട് സര്‍വകലാശാലാ പുറത്തിറക്കിയിട്ടുള്ള പിപിഎഫ്എം എന്ന ബാക്ട്രീരിയ ലായനിയും കര്‍ഷകര്‍ക്കു ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് കൃഷി ഓഫീസര്‍ പറഞ്ഞു. കാട്ടുപന്നി, മയില്‍ എന്നിവയുടെ ശല്യം ഒഴിവാക്കാന്‍ ബോറേപ്പുക, മയിലിനെ തുരക്കാന്‍ റിഫഌീവ് റിബണുകളും 50 ശതമാനം നിരക്കില്‍ പദ്ധതി വഴി നല്‍കും. വിവരങ്ങള്‍ക്ക് 04922 259353 എന്ന നമ്പറില്‍ ബന്ധപ്പെടണം.