ന്യൂയോര്‍ക്ക്: പോപ് സ്റ്റാര്‍ കാത്തി പെറിയുടെ ഒളിമ്പിക്സ് ആല്‍ബം റൈസ് പുറത്തിറങ്ങി. റിയോ ഒളിമ്പിക്സ് വേദിയിലും പെറിയുടെ റൈസ് മുഴങ്ങും. ലോകത്താകമാനം ഇരുപതിനായിരത്തോളം തിയറ്ററുകളിലാണ് കാത്തിയുടെ റൈസ് റിലീസ് ചെയ്തത്. ലോകത്തെ ഒട്ടുമിക്ക പ്രമുഖ താരങ്ങളും അണിനിരക്കുന്ന റൈസ് വന്തരംഗമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തനിക്കുവലിയ പ്രതീക്ഷയാണ് റൈസിലുള്ളതെന്നു കാത്തി പെറി പറഞ്ഞു.
റൈസിലെ ഗാനം തന്റെ മനസില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ രൂപപ്പെട്ടതാണ്. അത് ഇന്നു സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. വലിയ സന്തോഷമുള്ള ദിവസമാണ്. ഈ ഗാനം തീര്‍ച്ചയായും താരങ്ങളെ ഉത്തേജിപ്പിക്കുമെന്നു ഞാന്‍ കരുതുന്നു. അവര്‍ക്കു മികച്ച പ്രകടനം നടത്താന്‍ എന്റെ ഗാനത്തിനു കഴിഞ്ഞാല്‍ അതില്‍പ്പരം സന്തോഷം ഗായിക എന്ന നിലിയില്‍ എന്താണുള്ളത് -കാത്തി കൂട്ടിച്ചേര്‍ത്തു.