ജ്യൂസ് കുടിക്കുന്നതിനിടെ കടയുടമയായ യുവതിയോട് മോശമായി പെരുമാറി; ചോദ്യം ചെയ്ത യുവാവിനെ കുത്തി പരിക്കേൽപ്പിച്ച്; ഞെട്ടിപ്പിക്കുന്ന സംഭവം ചാത്തന്നൂരിൽ

ചാ​ത്ത​ന്നൂ​ർ: യു​വ​തി​യോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ച​ത് ചോ​ദ്യം​ചെ​യ്ത യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ മൂ​ന്നുപേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ചാ​ത്ത​ന്നൂ​ർ കാ​രം​കോ​ട് അ​തി​ർ​ത്തി​വി​ള​വീ​ട്ടി​ൽ അ​രു​ൺ​സിം​ഗ് (29), കാ​രം​കോ​ട് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ഹു​ൽ (30), ചാ​ത്ത​ന്നൂ​ർ ഏ​റം താ​ന്നി​വി​ള​വീ​ട്ടി​ൽ സ​ജീ​വ് (39) എ​ന്നി​വ​രാ​ണ് പ​ടി​യി​ലാ​യ​ത്.

ചാ​ത്ത​ന്നൂ​ർ കോ​യി​പ്പാ​ട് സ്വ​ദേ​ശി അ​ഭി​ലാ​ഷി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി കോ​തേ​രി ജം​ഗ്ഷ​നി​ൽ ആ​ണ് സം​ഭ​വം.

ക​ട​യി​ൽ ജ്യൂ​സ് കു​ടി​ക്കാ​നെ​ത്തി​യ യു​വാ​വ് ക​ട​യു​ട​മ​യാ​യ യു​വ​തി​യോ​ട് മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് യു​വ​തി​യു​ടെ സു​ഹൃ​ത്താ​യ അ​ഭി​ലാ​ഷ് ചോ​ദ്യം​ചെ​യ്​തു.

ഇ​തോ​ടെ യു​വാ​വ് മ​റ്റ് ര​ണ്ടു​പേ​രു​മാ​യി​യെ​ത്തി അ​ഭി​ലാ​ഷി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ക​ട​യി​ലെ ക​സേ​ര​ക​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്തു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഭി​ലാ​ഷി​നെ ഉ​ട​ൻ​ത​ന്നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ശ​ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി.

Related posts

Leave a Comment