വടകര: തോടന്നൂര്‍-ചെരണ്ടത്തൂര്‍ റൂട്ടില്‍ പയനുമ്മലില് റോഡിലേക്ക് ഭീമന് പാറക്കൂട്ടം ഇളകി വീണു. ഭാഗ്യത്തിന് ആളപായമുണ്ടാ യില്ല. ഇതുവഴി എത്തിയ ബൈക്ക് യാത്രക്കാരന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പാറയും മണ്ണും തുടര്‍ച്ചയായി പെയ്ത മഴയില്‍ താഴേ ക്ക് പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞത് ഇതുവഴിയുള്ള ഗതാഗതത്തെ ബാധിച്ചു.
റോഡില്‍ വീണ പാറകള്‍ ജെസിബി ഉപയോഗിച്ച് നീക്കി. റോഡില്‍ നിന്ന് ഉയരമുള്ള ഇവിടെ വേറേയും പാറക്കൂട്ടങ്ങള്‍ ഇളകി നില്‍ക്കുകയാണ്. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പതിവായി പോകുന്ന വഴിയാണിത്. യാത്രാസൂരക്ഷ ഉറപ്പുവരുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി, വടകര അഡീഷ ണല്‍ തഹസില്‍ദാര്‍ രവീന്ദ്രന്, മണിയൂര്‍ വില്ലേജ് ഓഫീസര്‍ അനിത തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.