ദാ​വൂ​ദ് ഇ​ബ്രാ​ഹിം; വാ​ര്‍​ത്ത​ക​ള്‍ ത​ള്ളി ഇ​ന്‍റ​ലി​ജ​ന്‍​സ്

ക​റാ​ച്ചി: അ​ധോ​ലോ​ക നാ​യ​ക​ന്‍ ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​നെ​ക്കു​റി​ച്ച് പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ ത​ള്ളി ഇ​ന്‍റ​ലി​ജ​ന്‍​സ് വൃ​ത്ത​ങ്ങ​ള്‍. വി​ഷം ഉ​ള്ളി​ല്‍​ച്ചെ​ന്ന് ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ട്.

ഇ​ന്ന​ലെ ഇ​ക്കാ​ര്യം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഒ​രു പാ​ക്കി​സ്ഥാ​ന്‍ യൂ​ട്യൂ​ബ​ര്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യാ​ണ് ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​ണെ​ന്ന​ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി​യ​ത്.
പാ​ക്കി​സ്ഥാ​നി​ലെ പെ​ട്ടെ​ന്നു​ള്ള ഇ​ന്‍റ​ര്‍​നെ​റ്റ് നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു വീ​ഡി​യോ. എ​ന്നാ​ല്‍ അ​ധി​കൃ​ത​ര്‍ ഈ ​അ​വ​കാ​ശ​വാ​ദ​ങ്ങ​ള്‍ ത​ള്ളി​ക്ക​ള​ഞ്ഞു.

പ്ര​തി​പ​ക്ഷ​മാ​യ പാ​കി​സ്ഥാ​ന്‍-​തെ​ഹ്രീ​കെ-​ഇ-​ഇ​ന്‍​സാ​ഫി​ന്‍റെ (പി​ടി​ഐ) വെ​ര്‍​ച്വ​ല്‍ മീ​റ്റിം​ഗി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ന്‍റ​ര്‍​നെ​റ്റ് ക​ണ​ക്ടി​വി​റ്റി ത​ട​സ​പ്പെ​ട്ട​തെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ വാ​ദം. ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത തെ​റ്റാ​ണെ​ന്ന് അ​ടു​ത്ത സ​ഹാ​യി ഛോട്ടാ ​ഷ​ക്കീ​ലും പ​റ​ഞ്ഞു.

Related posts

Leave a Comment