ചാത്തന്നൂര്‍: റോഡില്‍ നിക്ഷേപിച്ച മാലിന്യകൂമ്പാരങ്ങള്‍ ടെമ്പോയില്‍കയറ്റി യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിറക്കര ഗ്രാമപഞ്ചായത്ത്ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച്‌നടത്തി. നെടുങ്ങോലം കോട്ടേ ക്കുന്ന് ക്ഷേത്രത്തിന്‌സമീപം പോളച്ചിറഏലയുടെ കരയോട്‌ചേര്‍ന്നുള്ള ചാത്തന്നൂര്‍പരവൂര്‍ റോഡിലാണ് ഇറച്ചികോഴികളുടെയും കക്കൂസ് മാലിന്യവും മറ്റുംഉള്‍പ്പെടെയുള്ളവ നിക്ഷേപിക്കുന്നത്.
സമീപത്ത് പതിനഞ്ചോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. എഞ്ചിനീയറിംഗ്‌കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാരുടെ പ്രതിക്ഷേധംശക്തമായത്. ഒരുവശത്ത് വലിയകുന്നും മറുവശത്ത് താഴ്ന്ന പ്രദേശവുമായിരുന്നതിനാല്‍ വലിച്ചെറിയുന്നമാലിന്യം റോഡിന്‍റവശങ്ങളില്‍ താമ സിക്കുന്ന വീടുകളിലും സമീപത്തെ കിണറുകളിലും വീഴാറുണ്ടെന്ന് നാട്ടുകാര്‍പറയുന്നു.
ചാത്തന്നൂര്‍പറവൂര്‍റോഡിലെവിജനമായപ്രദേശമാണ് ഇവിടം.തെരുവ് വിളക്കുകള്‍ ഇല്ലാത്തതിനാല്‍ മാലിന്യനിക്ഷേപകര്‍ക്ക് അനുഗ്രഹമാണ്. മാലിന്യനിക്ഷേപംകാരണം തെരുവ്‌നായ്ക്കള്‍ പെറ്റ്‌പെരുകി താവളമാക്കിയിരിക്കുകയാണ്.മാലിന്യങ്ങള്‍ തിന്നുകൊഴുക്കുന്ന തെരുവ്‌നായ്ക്കള്‍ കാല്‍നട യാത്രക്കാര്‍ക്കും ബൈക്ക് യാത്രക്കാര്‍ക്കും ഭീഷണിയായിമാറി. റോഡിലേക്ക് നായ്ക്കള്‍ കൂട്ടത്തോടെ എത്തുന്നതിനാല്‍ നിരവധിബൈക്ക് അപകടങ്ങള്‍ സംഭവച്ചിട്ടുണ്ട്.
തെറിച്ച് വീഴുന്ന യാത്രക്കാരെ നായ്ക്കള്‍ കൂട്ടത്തോടെ അക്രമിക്കുന്നതും പതിവായിരിക്കുന്നു. കോട്ടേക്കുന്ന് വളവില്‍ചാക്കിലും മറ്റും നിക്ഷേപിച്ച മാലിന്യങ്ങള്‍ ടെമ്പോവാനില്‍കയറ്റിയാണ് യൂത്ത്‌കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ചിറക്കരഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്‌നടത്തിയത്.പ്രതിഷേധമാര്‍ച്ച്ചിറക്കരകോണ്‍ഗ്രസ് മണ്ഡലംപ്രസിഡന്റ് കെ സുജയ്കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത്‌കോണ്‍ഗ്രസ് അസംബ്ലികമ്മിറ്റിപ്രസിഡന്റ്‌രതീഷ്ചന്ദ്രന്‍അധ്യക്ഷവഹിച്ചു.ചിറക്ക രയൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണു, സെക്രട്ടറി അന്‍സാര്‍,ലൈജു,ബൈജുലാല്‍,വിജയകുമാരി എന്നിവര്‍ പ്രസംഗിച്ചു.