കോഴിക്കോട് കൂളിമാട് പാലത്തിന്‍റെ ബീം തകർന്ന സംഭവം; നടന്നത് കോഴിക്കോട്ട്, മുതലെടുപ്പ് തൃക്കാക്കരയിൽ

സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: കൂള​ിമാ​ട് പാ​ല​ത്തി​ല്‍ ച​വി​ട്ടി പ്ര​ക്ഷോ​ഭം ശക്തമാക്കാൻ യു​ഡി​എ​ഫ് ഒരുങ്ങുന്നു.തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രെ​യു​ള​ള ഇ​പ്പോ​ഴ​ത്തെ ആ​രോ​പ​ണം കൂളിമാട് പാ​ലം പ​ണി​യാ​ണ്.

കോ​ഴി​ക്കോ​ട് നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കൂളി​മാ​ട് പാ​ലം ത​ക​ര്‍​ന്ന​ത് തൃ​ക്കാ​ക്ക​ര​യി​ലും തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മാ​ക്കു​ക​യാ​ണ് യു​ഡി​എ​ഫ്.

പാ​ലാ​രി​വ​ട്ടം പാ​ലം സ്ഥി​തി ചെ​യ്യു​ന്ന മ​ണ്ഡ​ല​ത്തി​ല്‍ കൂളിമാ​ട് പാ​ല​ത്തി​ന്‍റെ ത​ക​ര്‍​ച്ച പ​റ​ഞ്ഞ് ഇ​ട​തു​മു​ന്ന​ണി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കാൻ യു​ഡി​എ​ഫ് നീ​ക്കം.

പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യെ പ​രി​ഹ​സി​ച്ചു​ള​ള പോ​സ്റ്റു​ക​ളി​ട്ട് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ചാ​ര​ണം കൊ​ഴു​ക്കു​ന്നു​ണ്ട്. ​പാ​ലാ​രി​വ​ട്ട​ത്തി​ല്‍ ലീ​ഗ് മ​ന്ത്രി​യാ​യി​രു​ന്നു പ്ര​തി​ക്കൂ​ട്ടി​ല്‍ എ​ന്ന​തി​നാ​ല്‍ ത​ന്നെ ‘കൂളി​മാ​ട് ഉ​യ​ര്‍​ത്താ​ന്‍’ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് മു​ന്‍​പ​ന്തി​യി​ല്‍.

ഇ​ന്ന​ലെ കോ​ഴി​ക്കോ​ട് പി​ഡ​ബ്ലുഡി ഓ​ഫീ​സി​ലേ​ക്കു​ള്‍​പ്പെ​ടെ മാ​ര്‍​ച്ച് ന​ട​ത്തി​യ യൂ​ത്ത് ലീ​ഗ് തു​ട​ര്‍​ന്നും ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ്. വി​ജ​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കു​മെ​ന്ന് നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു​ ക​ഴി​ഞ്ഞു.

അ​തേ​സ​മ​യം, നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കേ ബീം ​ത​ക​ര്‍​ന്നു​വീ​ണ കോ​ഴി​ക്കോ​ട് കൂ​ളി​മാ​ട് പാ​ല​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ വി​ജി​ല​ന്‍​സ് വി​ഭാ​ഗം ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

വി​ജി​ല​ന്‍​സ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍​ജി​നിയ​ര്‍ എം.​അ​ന്‍​സാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. ബീ​മു​ക​ള്‍ ത​ക​ര്‍​ന്ന് വീ​ണ​തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്തു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം.

ഹൈ​ഡ്രോ​ളി​ക് ജാ​ക്കി​ക്കു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് അ​പ​ക​ട കാ​ര​ണം എ​ന്നാ​ണ് ക​രാ​ര്‍ ക​മ്പ​നി​യാ​യ ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ വി​ശ​ദീ​ക​ര​ണം. ഇ​തും വി​ജി​ല​ന്‍​സ് പ​രി​ശോ​ധി​ക്കും.

നി​ര്‍​മാ​ണ​ത്തി​ല്‍ അ​പാ​ക​ത​യു​ണ്ടോ എ​ന്നും പാ​ല​ത്തി​ന്‍റെ ശേ​ഷി​ക്കു​ന്ന ഭാ​ഗ​ത്തി​ന്‍റെ ക്ഷ​മ​ത​യും പ​രി​ശോ​ധി​ക്കും.​ കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡും സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ചാ​ലി​യാ​റി​ന് കു​റു​കെ നി​ര്‍​മി​ക്കു​ന്ന കൂളി​മാ​ട് പാ​ല​ത്തി​ന്‍റെ മ​ല​പ്പു​റം ഭാ​ഗ​ത്തെ ബീ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ത​ക​ര്‍​ന്ന് പു​ഴ​യി​ല്‍ വീ​ണ​ത്. യ

​ന്ത്ര​സ​ഹാ​യ​ത്തോ​ടെ പാ​ല​ത്തി​ന്‍റെ തൂ​ണി​ല്‍ ബീം ​ഘ​ടി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 2019ലാ​ണ് നി​ര്‍​മാ​ണം തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് പ്ര​ള​യം കാ​ര​ണം നി​ര്‍​മാ​ണം ത​ട​സ​പ്പെ​ട്ടു. 25 കോ​ടി​യാ​ണ് നി​ര്‍​മാ​ണ ചെല​വ്.

Related posts

Leave a Comment