റോളര്‍ ബാസ്കറ്റും ഫുട്‌സാലും അവതരിപ്പിച്ച ജോമോന്‍ പരിശീലനത്തിന് സ്‌പോണ്‍സറെ തേടുന്നു

KTM-JOMONROLLERകോട്ടയം: മികച്ച ഫുട്‌ബോള്‍ താരമായും പരിശീലകനായും പേരെടുത്ത നാമക്കുഴി സ്വദേശി ജോമോന്‍ ജേക്കബ് വിദേശപരിശലീനത്തിന് സ്‌പോണ്‍സറെ തേടുന്നു.വോളിബോള്‍ സ്മാഷുകളിലൂടെ നാമക്കുഴിയെ ദേശീയ ശ്രദ്ധയിലെത്തിച്ച നാമക്കുഴി സഹോദരിമാരുടെ സഹോദരനാണ് ജോമോന്‍. ആറുവര്‍ഷമായി മേവെള്ളൂര്‍ വനിതാ കായിക അക്കാദമിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ജോമോന്റെ പരിശീലനത്തില്‍ നിരവധി സംസ്ഥാന-ദേശീയ താരങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

ഇന്ത്യയില്‍ ആദ്യമായി റോളര്‍ ബാസ്കറ്റ്‌ബോളും വനിതകളുടെ ഫുട്‌സാലും അവതരിപ്പിച്ചത് ജോമോനാണ്. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ടെക്‌നിക്കല്‍ ഡയറക്ടറും വിദേശ കോച്ചുമായ സ്‌കോട് ഓ ഡോണലിന്റെയും ഐറിഷ് താരവും കേരള ബ്ലാസ്‌റ്റേഴ്‌സ്  കൊച്ചുമായിരുന്ന ടെറി ഫെലാനിന്റെയും കീഴില്‍ ജോമോന്‍ പരിശീലനം നേടിയിട്ടുണ്ട്. അമേരിക്കയിലോ ജര്‍മനിയിലോ പോയി പരിശീലനം നേടാനാണ് ജോമോന്‍ സ്‌പോണ്‍സറെ തേടുന്നത്.

Related posts