മുളന്തുരുത്തി: നാടെങ്ങും വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി മരുന്നു മാഫിയയെ അമര്‍ച്ച ചെയ്യണമെങ്കില്‍ താന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് എല്ലാ തലങ്ങളിലുള്ള ജനവിഭാഗങ്ങളുടേയും പിന്തുണയും സഹകരണവും ആവശ്യമാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ്. സംസ്ഥാന മദ്യവിരുദ്ധ ജനകീയ സമരസമി തിയുടെ ആഭിമുഖ്യ ത്തില്‍ മുളന്തുരുത്തി ഗവണ്‍മെന്റ് ഹൈസ്കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ജനകീയ കൂട്ടനടത്തവും മഹാസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരിമരുന്ന് വില്പന എവിടെക്കണ്ടാലും 944717800 എന്ന നമ്പരില്‍ വിളിച്ചറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളില്‍ പുസ്തകവായന പ്രോത്സാഹിപ്പിക്കണമെന്നും അത് നല്ല വഴിയിലേക്കു അവരെ നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഹരിമരുന്നു സംഘങ്ങളെ അമര്‍ച്ച ചെയ്യുക, മദ്യലഭ്യത കുറയ്ക്കുക, കുട്ടികളെ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് കഴിഞ്ഞ ജൂണ്‍ 26 മുതല്‍ ജൂലൈ 26 വരെ നടത്തിവരുന്ന ലഹരിവിരുദ്ധ മാസാചരണത്തിന്റെ ഭാഗമായാണ് ലഹരിവിരുദ്ധ ജനകീയ കൂട്ടനടത്തവും മഹാസംഗമവും സംഘടിപ്പിച്ചത്.
മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും പിടിയില്‍പ്പെട്ട കുട്ടികളേയും യുവാക്കളേയും രക്ഷിക്കാനായി ഏവരും ഒത്തുചേരും എന്നതിന്റെ തെളിവാണ് മുളന്തുരുത്തിയില്‍ ഇന്നു കാണുന്ന കൂട്ടായ്മയും മഹാസംഗമവുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ പറഞ്ഞു. തുടര്‍ന്ന് അവര്‍ കുട്ടികള്‍ക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മദ്യലഭ്യത കുറച്ചതാണ് മയക്കുമരുന്ന് വ്യാപന ത്തിന് കാരണമെന്നു ചൂ|ിക്കാട്ടുന്നതും പ്രചരിപ്പിക്കുന്നതും മദ്യലോബിയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സ്ത്രീസുരക്ഷാ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ. വിന്‍സന്റ് മാളിയേക്കല്‍ പറഞ്ഞു.
മദ്യവിരുദ്ധ ജനകീയ സമരസമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ എന്‍.ആര്‍. മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ചി കുര്യന്‍, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയാ സോമന്‍, മദ്യവിരുദ്ധ ജനകീയ സമരസമിതി ജില്ലാ പ്രസിഡന്റ് കെ.കെ. ഗോപിനായര്‍, മേഖലാ പ്രസിഡന്റ് സെനിത് കുമാര്‍, സെക്രട്ടറി റെജി ഐപ്പ് എന്നിവര്‍ പ്രസംഗിച്ചു. പഠനത്തില്‍ ഉന്നത വിജയം നേടിയ നൂറോളം വിദ്യാര്‍ഥികള്‍ക്ക് സമിതി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. മുളന്തുരുത്തി മേഖലയിലെ വിവിധ സ്കൂളുകളില്‍ നിന്ന് നൂറുകണക്കിന് വിദ്യാര്‍ഥികളും നാട്ടുകാരും ജനകീയ കൂട്ടനടത്തത്തില്‍ പങ്കാളികളായി.