ലീഗിന്റെ തകര്‍ച്ച സ്വപ്‌നം കാണുന്നവര്‍ നിരാശരാകും: എന്‍. ഷംസുദ്ദീന്‍

pkd-shamsudheenmlaനാദാപുരം: ജനക്ഷേമ പ്രവര്‍ത്തനം വഴി ജന മനസില്‍ സ്ഥാനം പിടിച്ച മുസ്‌ലീം ലീഗിനെ തകര്‍ക്കാമെന്ന ചിലരുടെ മോഹം നടക്കാന്‍ പോകുന്നില്ലെന്ന് അഡ്വ.എന്‍.ശംസുദ്ദീന്‍ എംഎല്‍എ. രാഷ്ട്രീയ ഫാസിസത്തിനെതിരെ യുവജന മുന്നേറ്റം എന്ന പ്രമേയത്തില്‍ നിയോജക മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിച്ച സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇക്കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിരുദ്ധ തരംഗമുണ്ടായപ്പോള്‍ ലീഗിന് കാര്യമായ പോറലേറ്റിട്ടില്ല. തീവ്രവാദ സംഘടനകളും,ചില പണ്ഡിത വേഷ ധാരികളും ലീദ് സ്ഥാനര്‍ത്ഥികള്‍ക്കെതിരെ പരസ്യമായി രംഗത്ത് വന്നിട്ടും അവരുടെ വ്‌ലകളെീന്നും ഇവിടെ വിലപ്പോയിട്ടില്ല.ജീവകാരുണ്യ പ്രവര്‍ത്തനം മുഖ്യ അജണ്ഡയാക്കി പ്രവര്‍ത്തിക്കുന്ന മുസ്ലീം ലീഗിനെ  കേരള ജനത വിലിയ അംഗീകാരമാമ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.അഹമ്മദ് പുന്നക്കല്‍ അധ്യക്ഷത വഹിച്ചു.

സി.വി.എം. വാണിമേല്‍,സൂപ്പി നരിക്കാട്ടേരി,കെ.കെ.നവാസ്,കെ.ടി അബ്ദുറഹിമാന്‍,വി.വി മുഹമ്മദാലി,എം.പി സൂപ്പി,എന്‍.കെ മൂസ,എന്‍.കെ ഇബ്രാഹിം,അഷറഫ് പൊയ്കര,നസീര്‍ വളയം,ഷറഫുദ്ദീന്‍ ജിഫ്രി,ഇ.എ റഹ്മാന്‍,എം.പി ജാഫര്‍,അഹമ്മദ് കുറവയില്‍,പി.വി നൗൈഷാദ്,കെ.പി ഷംസീര്‍,സുബൈര്‍ തോട്ട്കാട്,ഇ.മുഹമ്മദ് ബഷീര്‍,ഹാരിസ് കൊത്തിക്കുടി,സി.കെ നാസര്‍,ടി.എച്ച് ഷാജഹാന്‍,എം.കെ അഷറഫ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സര വിജയികല്‍ക്ക് സമ്മാനം നല്‍കി.

Related posts