ഒളിമ്പിക്‌സില്‍ ഗര്‍ഭനിരോധന ഉറകള്‍ക്ക് ക്ഷാമം, ഇതുവരെ വിതരണം ചെയ്തത് നാലരലക്ഷം ഉറകള്‍, ഒരാള്‍ക്ക് 42 എണ്ണം വീതം!

condomബ്രസീല്‍ ഒളിമ്പിക്‌സ് പലര്‍ക്കും ചാകരയാണ്. ബ്രസീലിലെത്തുന്ന കായികതാരങ്ങളെയും വിനോദസഞ്ചാരികളെയും പിഴിയുന്നതില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ മുതല്‍ ലൈംഗികത്തൊഴിലാളികള്‍ വരെ രംഗത്തുണ്ട്. കോടികള്‍ കൊയ്യുന്ന മറ്റൊരു കൂട്ടര്‍ കൂടിയുണ്ട് ബ്രസീലില്‍. ഗര്‍ഭനിരോധന ഉറ നിര്‍മാണ കമ്പനികള്‍. ബ്രസീലിലെത്തുന്ന ലക്ഷക്കണക്കിന് ആരാധകര്‍ക്കു വിതരണം ചെയ്യാന്‍ രണ്ടുവര്‍ഷം മുമ്പേ കോണ്ടം സ്‌റ്റോക്ക് ചെയ്തു തുടങ്ങിയതാണ് കമ്പനികള്‍. എന്നാലിപ്പോള്‍ ബ്രസീലില്‍ കനത്ത കോണ്ടം ക്ഷാമമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒളിമ്പിക് വില്ലേജില്‍ വിതരണം ചെയ്തത് നാലരലക്ഷം ഗര്‍ഭനിരോധന ഉറകളാണ്. പങ്കെടുക്കുന്നത് പതിനൊന്നായിരത്തോളം അത്‌ലറ്റുകളും. അതായത് ഒരു അത്‌ലറ്റിന് 42 എണ്ണം വീതം. വില്ലേജില്‍ ആവശ്യത്തിന് വിതരണം ചെയ്‌തെങ്കിലും ആരാധകര്‍ക്കും മറ്റും ഗര്‍ഭനിരോധന ഉറകള്‍ ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ബ്രസീലിയന്‍ ആരോഗ്യമന്ത്രാലയം ഏഴുലക്ഷത്തിലധികം ഗര്‍ഭനിരോധന ഉറകളാണ് വിതരണം ചെയ്തത്.

ഒളിമ്പിക്‌സ് തുടങ്ങിയതോടെ ലൈംഗികത്തൊഴിലാളികളുടെ ശല്യമാണ് തെരുവുകളില്‍. വിനോദസഞ്ചാരികളെ തട്ടിപ്പറിച്ച സംഭവങ്ങള്‍ റിയോയില്‍നിന്നു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്ത് ഏറ്റവുമധികം എയ്ഡ്‌സ് രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍.

Related posts