പാരിപ്പളളി: ദേശീയപാതയില്‍ രാത്രി അപകടങ്ങള്‍ വര്‍ധിച്ചു . അപകടങ്ങള്ഉണ്ടാകുന്നതില് പ്രധാന വില്ലന്‍ വാഹനങ്ങളുടെ ലൈറ്റ് ഡിം ചെയ്യാത്തതാണ്. അപകട മരണങ്ങളുടെ എണ്ണവും വര്‍ധിച്ചു. കഴിഞ്ഞ ദിവസം കല്ലുവാതുക്കല്‍ കുരിശും മൂടിന് സമീപം ഉണ്ടായ വാഹന അപകടത്തില്‍ ഡോക്ടര്‍ ദമ്പതികളുടെ രണ്ടരവയസുകാരിയായ മകള്‍ മരിച്ചു.എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക്വന്ന ദമ്പതികളുടെ കാര്‍ എതിരെ വന്ന ട്രക്കിന്റെ പ്രകാശത്തില്‍ വെട്ടിച്ചപ്പോള്‍ തലകീഴായി മറിയുകയായിരുന്നു. ട്രക്കിന്റെ ലൈറ്റ് ഡിം ചെയ്യാതിരുന്നതാണ് കാരണമെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടഡോക്ടര് ബിനു കൃഷ്ണന് പറഞ്ഞു.
ലൈറ്റ് ഡിം ചെയ്യാതിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസിലിടിച്ച് ര|് ദിവസംമുമ്പ് മറ്റൊരു കാര്‍ തകര്‍ന്നു. ദേശീയപാതയില്‍ നാവായിക്കുളത്ത് തട്ടുപാലത്തിനു സമീപമാണ് അപകടം ഉണ്ടായത്. അമിത വേഗതയില്‍ വന്നകാര്‍ ഡ്രൈവര്‍ക്ക് ബസിന്റെ ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തതിനാല്‍ റോഡ് കാഴ്ച പ്രശ്നമാകുകയും നിയന്ത്രണം തെറ്റുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന കുണ്ടറ സ്വദേശികളായ മൂന്നു പേര് നിസാരപരുക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെത്തുടര്‍ന്ന് അരമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെടുകയും ചെയ്തു .
അപകടങ്ങളില്‍ വാഹനങ്ങളിലെ ലൈറ്റ് വില്ലനാകുന്നത് പതിവായിരിക്കുകയാണ്. ചില ആഡംബരവാഹനങ്ങളില്‍ കണ്ണ് മഞ്ഞളിക്കുന്ന രീതിയിലുളള പ്രകാശമുളള ലൈറ്റ് ഉപയോഗിക്കുന്നതും അപകടങ്ങള്‍ ഉണ്ടാക്കുന്നു. മോട്ടോര്‍ വാഹനവകുപ്പ് നിരോധിച്ച ഇത്തരം ലൈറ്റുകള്‍ ഇപ്പോഴും പല വാഹനങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇവ നിയന്ത്രിക്കുന്നതില്‍ അധികൃതര്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നാണ് ആരോപണം.