ആലത്തൂര്‍: കാവശേരി തരൂര്‍ കുത്തന്നൂര്‍ ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പത്തനാപുരം മരുതംതടം റോഡില്‍ ചെകിടമല ഭാഗത്ത് റോഡിനോട് ചേര്‍ന്നാണ് വനം വകുപ്പ് ജെണ്ട നിര്‍മ്മിച്ചു കൊണ്ടിരിരിക്കുന്നത്.പത്തനാപുരം, ഞാറക്കോട് ,വട്ടപ്പാറ , തോലമ്പുഴ ,വടക്കേക്കര, മാട്ടുമല ,നായ്ക്കന്‍ കൊളുമ്പ്, മാന്‍ വീണ കുണ്ട് ,ചെകിടമല വഴിയാണ് പുതിയ റോഡ് നിര്‍മ്മിക്കുന്നത്. കാവശേരി പഞ്ചായത്തില്‍ ഒരു കിലോമീറ്ററും തരൂരില്‍ രണ്ടരയും കുത്തന്നൂരിന്റെ അര കിലോമീറ്ററും ഉള്‍പ്പെടെ നാലുകിലോമീറ്റര്‍ ദൂരം വരുന്നതാണ് റോഡ്.
അരനൂറ്റാണ്ടുകാലത്തെ ജനങ്ങളുടെ മുറവിളിക്കു ശേഷമാണ് പ്രധാനമന്ത്രിയുടെ സഡക്ക് യോജന ഫണ്ടിലുള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം പുതിയ റോഡ് നിര്‍മ്മാണം തുടങ്ങിയത്. ഇത്രയും കാലം റോഡ് വരുന്നതിന് പ്രധാന തടസം വനംവകുപ്പ് സ്ഥലംവിട്ടു നല്കുന്നതിലെ കാലതാമസമായിരുന്നു. റോഡിന്റെ ടാറിംഗ് പോലും ഇതുവരെ നടന്നിട്ടില്ല. അതിനു മുമ്പേ വനം വകുപ്പ് റോഡിനോടു ചേര്‍ന്ന് ജണ്ടകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായത്.