രാഷ്ട്രദീപിക ചിത്രത്തെ ആധാരമാക്കി ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യു വി​ഭാ​ഗ​ത്തി​ന്‍റെ ഫ്ളോ​ട്ട്

തി​രു​വ​ന​ന്ത​പു​രം: ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ ന​ട​ന്ന ഘോ​ഷ​യാ​ത്ര​യി​ൽ ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യു വി​ഭാ​ഗം ത​യ​റാ​ക്കി​യ ഫ്ലോ​ട്ടി​ന് ആ​ധാ​ര​മാ​യ​ത് രാ​ഷ്ട്ര​ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ച ചി​ത്രം. 2018-ലെ ​പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ദു​ര​ന്ത​മു​ഖ​ത്ത് ന​ട​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് രാ​ഷ്ട്ര​ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ച ചി​ത്ര​മാ​ണ് ഫ്ളോ​ട്ടി​ന് ആ​ധാ​ര​മാ​യ​ത്.

അ​ടി​മാ​ലി​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ണ്ണി​ന​ടി​യി​ൽ പെ​ട്ട കു​ട്ടി​യെ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ചി​ത്രം 2018 ആ​ഗ​സ്റ്റ് 9 ന് ​രാ​ഷ്ട്ര​ദീ​പി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. രാ​ഷ്ട്ര​ദീ​പി​ക ഫോ​ട്ടോ ഗ്രാ​ഫ​ർ ബി​ബി​ൻ സേ​വ്യ​ർ ആ​ണ് ഈ ​ചി​ത്ര​മെ​ടു​ത്ത​ത്. ഈ ​ചി​ത്ര​ത്തെ ആ​സ്പ​ദ​മാ​ക്കി ഫ്ളോ​ട്ട് ത​യ്യാ​റാ​ക്കാ​ൻ ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യു വി​ഭാ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Related posts