വടക്കഞ്ചേരി: വനപാലകരെ ആക്രമിച്ച കേസില്‍ പതിനൊന്നു വര്‍ഷമായി ഒളിവിലായിരുന്ന ആദിവാസിയെ കാടിനുള്ളില്‍നിന്നും പോലീസ് സാഹസികമായി പിടികൂടി. തൃശൂര്‍ വെള്ളിക്കുളങ്ങരയ്ക്കടുത്ത് വനത്തിനകത്തെ ആനപ്പാന്തം കോളനിയിലെ ഭാസ്കരനെ (57)യാണ് പറമ്പിക്കുളം പോലീസും വെള്ളിക്കുളങ്ങര പോലീസും സംയുക്തമായി നടത്തിയ തെരച്ചിലില്‍ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു. 2005-ലായിരുന്നു കേസിന് ആസ്പദമായ സംഭവം.
കൊല്ലങ്കോട് സിഐ സലേഷ് ശങ്കറിന്റെ നേതൃത്വത്തില്‍ പറമ്പിക്കുളം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ആര്‍.രാജാനന്ദന്‍, എ.രാമചന്ദ്രന്‍, വെള്ളിക്കുളങ്ങര സ്റ്റേഷനിലെ ബേബി, ബിജു തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.