വയസല്ല, മനസാണ് പ്രധാനം: ടി.യു. കുരുവിള

ekm-kurivilaകോതമംഗലം: പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വയസല്ല മനസാണ് പ്രധാനമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ടി.യു. കുരുവിള. കോട്ടപ്പടി പഞ്ചായത്തില്‍ യുഡിഎഫ് നേതൃസംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു ടി.യു. കുരുവിള. നിയോജകമണ്ഡലത്തിലെ പഞ്ചായത്ത് തലത്തിലുള്ള യുഡിഎഫ് നേതൃസംഗമത്തിന്റെ ഉദ്ഘാടനം കോട്ടപ്പടിയില്‍ കെപിസിസി എക്‌സിക്യൂട്ടീവംഗം കെ.പി. ബാബു നിര്‍വഹിച്ചു. പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ എം.കെ. വേണു അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ചെയര്‍മാന്‍ പി.കെ.സജീവ്, കണ്‍വീനര്‍ പി.പി. ഉതുപ്പാന്‍, ഷിബു തെക്കുംപുറം, എം.എസ്. എല്‍ദോസ്, എ.ടി. പൗലോസ്, ഇ.എം. മൈക്കിള്‍, ഡി. കോര, ബെന്നി നടുവത്ത്, ബിനോയി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Related posts