തൃശൂരുകാരൻ കോട്ടയത്ത് എത്തിയത് മു​ക്കു​പ​ണ്ടം പ​ണ​യം ​വ​യ്ക്കാ​ൻ; പണയം വെച്ച് ആവശ്യപ്പെട്ട തുക യുവാവിനെ കുടുക്കി


കു​​മ​​ര​​കം: മതൃ​ശൂ​രി​ൽ നി​ന്നും കോ​ട്ട​യ​ത്തെ​ത്തി മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് ത​ട്ടി​പ്പു ന​ട​ത്താ​ൻ ശ്ര​മം. യു​വാ​വ് കു​മ​ര​കം പോ​ലീ​സ് പി​ടി​യി​ൽ.

കു​മ​ര​കം ക​വ​ണാ​റ്റി​ൻ​ക​ര ബാ​ങ്ക് പ​ടി ഭാ​ഗ​ത്ത് എ​ട്ടോ​ന്നി​ൽ ഫൈ​നാ​ൻ​സ് എ​ന്ന സ്വ​ർ​ണ​പ്പ​ണ​യ സ്ഥാ​പ​ന​ത്തി​ലാ​ണ് മു​ക്കു​പ​ണ്ടം പ​ണ​യം വ​യ്ക്കാ​ൻ വ​ന്ന തൃ​ശൂ​ർ ചാ​വ​ക്കാ​ട് ഉ​ഴ​വൂ​ർ പ​റ​ന്പ് വീ​ട്ടി​ൽ മു​ര​ളീ​ധ​ര​ൻ മ​ക​ൻ ഹ​രി​വി​ഷ്ണു (24) നെ ​കു​മ​ര​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​​യാ​​ൾ ഒ​​രാ​​ഴ്ച​​യാ​​യി കോ​​ട്ട​​യ​ത്ത് ലോ​​ഡ്ജി​​ൽ താ​​മ​​സി​​ച്ചു വ​​രി​​ക​​യാ​​യി​​രു​​ന്നു. സ്വ​​ർ​​ണം എ​​ന്ന വ്യാ​​ജേ​​ന മു​​ക്കു​​പ​​ണ്ടം ന​​ൽ​​കി 50,000 രൂ​​പ ആ​​വ​​ശ്യ​​പ്പെ​​ട്ട​​തി​​നെ​ത്തു​​ട​​ർ​​ന്ന് ക​​ട​​യു​​ട​​മ​​യ്ക്ക് സം​​ശ​​യം തോ​​ന്നി പോ​​ലീ​​സി​​നെ വി​​വ​​ര​​മ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

തു​​ട​​ർ​​ന്ന് ജി​​ല്ലാ പോ​​ലി​​സ് ചീ​​ഫ് കെ. ​​കാ​​ർ​​ത്തി​​ക്കി​​ന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം കു​​മ​​ര​​കം എ​​സ്എ​​ച്ച്ഒ ബി​​ൻ​​സ് ജോ​​സ​​ഫി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​ഘ​​മാ​​ണ് പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Related posts

Leave a Comment