വയോധികയുടെ കണ്ണില്‍നിന്നു ശസ്ത്രക്രിയയിലൂടെ ജീവനുള്ള വിരയെ പുറത്തെടുത്തു

ktm-viraകടുത്തുരുത്തി: വയോധികയുടെ കണ്ണില്‍നിന്നു ശസ്ത്രക്രിയയിലൂടെ ജീവനുള്ള വിരയെ പുറത്തെടുത്തു. കല്ലറ സ്വദേശിയായ 80 കാരിയുടെ കണ്ണില്‍ നിന്നുമാണ് നാലര സെന്റിമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തത്. ഇന്നലെ എച്ച്ജിഎം ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലൂടെയായിരുന്നു വിരയെ നീക്കെ ചെയ്തത്. ലോവ ലോവ എന്ന വിഭാഗത്തില്‍പെട്ടതാണ് വിരയെന്ന് ശസ്ത്രക്രിയ്ക്കു നേതൃത്വം നല്‍കിയ ഡോക്ടര്‍ പറഞ്ഞു.

നാളുകളായി കണ്ണില്‍ ചൊറിച്ചിലും ചുമ്മപ്പും നീര്‍ക്കെട്ടും അനുഭവപെട്ടതിനെ തുടര്‍ന്ന്   മുമ്പ് മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് മുട്ടുചിറ എച്ചജിഎം ആശുപത്രിയിലെത്തി വിദഗദ്ധ ചികിത്സ തേടൂകയായിരുന്നു. തുടര്‍പരിശോധനയിലാണ് കണ്ണില്‍ വിരയെ കണ്ടെത്തിയത്. കണ്ണിലെ വെള്ളയുടെ ഭാഗത്തായിരുന്നു വിര. ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിലെ ഡോ ട്രീസാ  നെടിയകാലായിലാണ് ശസ്ത്രക്രിയ്‌യക്കു നേതൃത്വം നല്‍കിയത്. രോഗിയെ ശസ്ത്രക്രി യയക്കു ശേഷം ഡിസ്ചാര്‍ജ് ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related posts